നിരവധി മുഖ്യധാര ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഷബാന ആസ്മി. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി നടി വ്യക്തമാക്കി. അഭിനയ ജീവിതത്തിൽ അപമാനിക്കപ്പെട്ടതായി തോന്നിയപ്പോൾ താൻ സിനിമ വിടാൻ ആഗ്രഹിച്ചതായി അവർ ഓർമിച്ചു. പർവാരിഷിന്റെ സെറ്റിൽ നൃത്തം ചെയ്യാൻ കഴിയാത്തതിനാൽ നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വെച്ച് ഡാൻസ് മാസ്റ്റർ കമൽ തന്നെ അപമാനിച്ചതായി ഷബാന ആസ്മി പറഞ്ഞു.
'ആദ്യം തന്നെ, എനിക്ക് നൃത്തം ചെയ്യാൻ അറിയില്ലെന്നും റിഹേഴ്‌സൽ ചെയ്യിപ്പിക്കണണമെന്നും ഞാൻ കമൽ മാസ്റ്ററോട് പറഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ല, നിങ്ങൾ കൈയടിച്ചാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ രണ്ട് കൈകളിലും തോക്കുകൾ ഉണ്ടായിരുന്നു. അപ്പോൾ, വളരെ സൗമ്യമായി ഞാൻ ചോദിച്ചു, എനിക്ക് വളരെ ബുദ്ധിമുട്ടാണ് മാസ്റ്റർ ജി, നിങ്ങൾക്ക് മാറ്റം വരുത്താൻ കഴിയുമോ എന്ന്. 'ലൈറ്റ്സ് ഓഫ് ചെയ്യൂ, ദയവായി ലൈറ്റ്സ് ഓഫ് ചെയ്യൂ'. ഇനി, ഷബാന ജി കമൽ മാസ്റ്ററോട് എന്ത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പറയും എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ കുറഞ്ഞത് 150 ജൂനിയർ ആർട്ടിസ്റ്റുകളെങ്കിലും ഉണ്ടായിരുന്നു. ഞാൻ പുറത്തിറങ്ങി, കരയാൻ തുടങ്ങി, എന്റെ കാർ അവിടെ ഉണ്ടായിരുന്നില്ല. സെറ്റിൽ നിന്ന് എന്റെ വീട്ടിലേക്ക് ഞാൻ നഗ്നപാദനായി നടക്കാൻ തുടങ്ങി. എനിക്ക് എന്താണ് പറ്റിയതെന്ന് ആളുകൾ ചിന്തിച്ചിട്ടുണ്ടാകണം' -ഷബാന ആസ്മി പറഞ്ഞു.
ആ സംഭവത്തിന് ശേഷമാണ് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് നടി പറഞ്ഞു. വീട്ടിലെത്തിയ ശേഷം ഇനി സിനിമയിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നും ഈ ആളുകളുമായി സഹവസിക്കേണ്ടതില്ലെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് താൻ ഹൃദയം പൊട്ടി കരഞ്ഞതായും നടി വ്യക്തമാക്കി. സിനിമകളിൽ തനിക്ക് സംഭവിച്ച ഏറ്റവും അപമാനകരമായ കാര്യമായിരുന്നു അതെന്ന് നടി പറഞ്ഞു.
സംവിധായകൻ എത്തി ഇങ്ങനെ ഇനി സംഭവിക്കില്ലെന്ന് പറഞ്ഞു. ഹബീബ് നദിയാദ്‌വാല പോലും സംസാരിക്കാൻ വന്നു. തീരുമാനം ഉപേക്ഷിക്കാൻ നടിയോട് ആവശ്യപ്പെട്ടു. അവരോടെല്ലാം പക്ഷേ ജോലി ചെയ്യാൻ പോകുന്നില്ലെന്ന് തീരുമാനിച്ചതായി വ്യക്തമാക്കി. പിന്നീട് നടി സുലക്ഷണ പണ്ഡിറ്റാണ് ഒരു നൃത്തസംവിധായകന്റെ പേരിൽ ജോലി ഉപേക്ഷിക്കരുതെന്ന് പറഞ്ഞത്. സുലക്ഷണ പണ്ഡിറ്റാണ് ജീവിതത്തിൽ ഇത്രയും വലിയ മാറ്റം വരുത്തിയെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.