കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജ്ജുൻ! ഫിലിം ഫെയറിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ താരത്തിന് ആവേശോജ്ജ്വല വരവേൽപ്പ്

കൊച്ചി: ഫിലിം ഫെയർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ അല്ലു അർജ്ജുന് എയർപോർട്ടിൽ ആവേശോജ്ജ്വല വരവേൽപ്പ്. ആർപ്പുവിളികളുമായാണ് ആരാധകർ കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ വരവേറ്റത്. സംസ്ഥാന ടൂറിസവുമായി സഹകരിച്ച് അങ്കമാലി അഡ്‌ലക്‌സ് ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിലാണ് എഴുപതാമത് ഫിലിം ഫെയർ അവാർഡ് നിശ ഇന്ന് വൈകീട്ട് നടക്കുന്നത്.

മൊഴിമാറ്റ സിനിമകളിലൂടെയാണ് അല്ലു അർജുൻ മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആയത്. ആര്യ മുതൽ പുഷ്പ വരെ അല്ലു അർജുന്‍റെ ഓരോ സിനിമകളും മലയാളികളും ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. അല്ലുവിനോടുള്ള ആ ആരാധനയുടെ ആവേശം അണപൊട്ടിയൊഴുകിയ കാഴ്ചയായിരുന്നു ഇന്ന് അദ്ദേഹം കൊച്ചിയിലെത്തിയപ്പോള്‍ കണ്ടത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 2024ൽ പുറത്തിറങ്ങിയ സിനിമകളെയാണ് ഫിലിം ഫെയർ പുരസ്‌കാരം നൽകി ആദരിക്കുന്നത്. മലയാളത്തിൽ ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം എട്ട് വിഭാഗങ്ങളിൽ നാമനിർദ്ദേശം നേടി മുന്നിലുണ്ട്. ദക്ഷിണേന്ത്യൻ സിനിമകളുടെ വൈവിദ്ധ്യവും സർഗാത്മകതയും ആഘോഷിക്കുന്ന ചടങ്ങ് നാഴികക്കല്ലാകുമെന്ന് ഫിലിംഫെയർ എഡിറ്റർ ഇൻചീഫ് ജിതേഷ് പിള്ള വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Alllu arjun welcomed in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.