വിവാഹ വാഗ്ദാനം നൽകി പീഡനം: ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ടി.വി താരം ഷിയാസ് കരീമിന് ഹൈകോടതിയുടെ ഇടക്കാല ജാമ്യം. കാസർകോട് പടന്ന സ്വദേശിനിയുടെ പരാതിയിൽ ചന്ദേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് താൽക്കാലിക ജാമ്യം അനുവദിച്ചത്.

ഷിയാസിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടാനാണ് നിർദേശം. ഗൾഫിൽനിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽനിന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് വിഭാഗം തടഞ്ഞുെവച്ച ഷിയാസിനെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസംതന്നെ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നു. പരാതിക്കാരെ ഹരജിയിൽ കക്ഷി ചേർത്ത് നാട്ടിലേക്ക് മടങ്ങിവരുന്ന വിശദാംശങ്ങളടക്കം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത വിവരം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

Tags:    
News Summary - sexual torture with promise of marriage: shiyas kareem granted interim bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.