പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2024 ജൂണിലാണ് സംഭവം. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി. രാകേഷ് രണ്ടാം പ്രതിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
'ഈ കേസ് അട്ടിമറിക്കാനും തന്നെ സ്വാധീനിക്കാനും ഇല്ലായ്മ ചെയ്യാനും മലയാള സിനിമയിൽ നിന്ന് തന്നെ മാറ്റിനിർത്താനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി കാണുന്നുവെന്ന് സാന്ദ്ര പറഞ്ഞു. അന്വേഷണ സംഘത്തിനും എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവൺമെന്‍റിനും മുഖ്യമന്ത്രി പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും സാന്ദ്ര തോമസ് പറഞ്ഞു.
അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സോഷ്യൽ മീഡിയയിലൂടെ പിന്തുണ നൽകി എനിക്ക് ധൈര്യം നൽകിയ ഓരോ വ്യക്തികളോടും പ്രത്യേകം നന്ദിയുണ്ട്. ഇത്തരം പിന്തുണകളാണ് നിയമവഴിയിലൂടെ മുന്നോട്ട് പോകാൻ എന്നെ പ്രേരിപ്പിച്ചത്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.