എല്ലാം നിർത്തി, ഇനി ദൈവത്തി​െൻറ പാതയിലേക്ക്​ - ബോളിവുഡ്​ നടി സന ഖാൻ

ന്യൂഡൽഹി: അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തി​െൻറ പാതയിലാണെന്നും പ്രഖ്യാപിച്ച്​ ബോളിവുഡ്​ നടി സന ഖാൻ. ബിഗ്​ബോസ്​ മുൻ മത്സരാർഥിയായിരുന്ന താരം ഇൻസ്​റ്റഗ്രാമിലൂടെയാണ്​ വിവരം അറിയിച്ചത്​.

മാനവികതക്കായി നിലകൊണ്ടും സൃഷ്​ടാവി​െൻറ കൽപനകൾ അനുസരിച്ചുമായിരിക്കും ത​െൻറ പുതിയ ജീവിതമെന്ന്​ സന വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതി​െൻറ യഥാർഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്ന്​ സന കൂട്ടിച്ചേർത്തു.

ദരിദ്രരായ ജനങ്ങളെ സഹായിക്കേണ്ടത്​ ത​െൻറ ഉത്തരവാദിത്വമല്ലേ, മരണശേഷം തനിക്കെന്താണ്​ സംഭവിക്കുക എന്നീ രണ്ട്​ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്​ ഇത്തരമൊരു തീരുമാനത്തിലേക്ക്​ തന്നെയെത്തിച്ചത്​. എല്ലാവരും പ്രാർഥനകളിൽ തന്നെ ഉൾപ്പെടുത്തണം -സന പ്രതികരിച്ചു.


ഹിന്ദി, തമിഴ്​, തെലുങ്ക്​ സിനിമകളിൽ വേഷമിട്ട സന ​ൈക്ലമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം. ടെലിവിഷൻ ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു.

നേരത്തേ ആമിൻ ഖാൻ നായകനായ സൂപ്പർഹിറ്റ്​ ചിത്രം ദംഗൽ സിനിമയിലൂടെ പ്രശസ്​തയായ സൈറ വസീമും സമാന കാരണങ്ങളാൽ സിനിമയോട്​ വിട ചൊല്ലിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.