ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന യൂട്യൂബ് കോമഡി ഷോയിൽ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല പരാമർശത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടെ എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്ത് ഷോയുടെ അവതാരകൻ സമയ് റെയ്ന. തനിക്ക് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകൾ പിൻവലിച്ചത്.
ആളുകളെ ചിരിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും കേസിൽ എല്ലാ അന്വേഷണ ഏജൻസികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.
“സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്റെ ചാനലിൽ നിന്ന് ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വിഡിയോകളും ഞാൻ നീക്കം ചെയ്തു. ആളുകളെ ചിരിപ്പിക്കുകയും അവർക്ക് നല്ല സമയം നൽകുകയുമായിരുന്നു എന്റെ ലക്ഷ്യം. എല്ലാ ഏജൻസികളുടെയും അന്വേഷണത്തിൽ സഹകരിക്കും. നന്ദി" സമയ് എക്സിൽ കുറിച്ചു.
സമൂഹ മാധ്യമ ഇൻഫ്ലുവൻസർ രണ്‍വീർ അലഹബാദിയ ഷോയുടെ അവതാരകൻ സമയ് റെയ്‌ന, സമൂഹ മാധ്യമ ഇൻഫ്ലുവൻസർ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവർക്കെതിരെ അശ്ലീല പരാമർശത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.