Posted On
date_range Updated On
date_range നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമൂഹ മാധ്യമം വഴി നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന് എഴുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് നടി മരണ വാർത്ത പങ്കുവെച്ചത്. തകര്‍ന്ന ഹൃദയത്തെ സൂചിപ്പിക്കുന്ന ഇമോജിയും താരം പങ്കുവച്ചു.
സാമന്തയുടെ സാമൂഹ്യ മാധ്യമത്തിൽ പിതാവ് അപൂർവമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ജോസഫ് തെലുങ്ക് ആഗ്ലോ ഇന്ത്യനായിരുന്നു. ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയിൽ ആരാധകരും സഹപ്രവർത്തകരും അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.