ഏറെ ആരാധകരുള്ള നടിയാണ് സാമന്ത. 500 ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ ആ ഗാനം ചിത്രീകരിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് സാമന്ത ഇപ്പോൾ. ആ ഗാനം ചെയ്യുമ്പോൾ താൻ വിറക്കുകയായിരുന്നെന്നും സാമന്ത പറഞ്ഞു.'പുഷ്പ'യിലെ 'ഊ ആണ്ടവാ' എന്ന ഗാനത്തെക്കുറിച്ചും അതിന്‍റെ സെറ്റിനെ കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'സ്വയം വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്ന വ്യക്‌തിയാണ് താൻ. അത്തരമൊരു വെല്ലുവിളിയായിരുന്നു ആ ഗാനമെന്ന് സാമന്ത പറഞ്ഞു. മുമ്പ് ഒരിക്കലും അങ്ങനെ ഒരു ഗാനരംഗം ഞാൻ ചെയ്തിട്ടില്ല. ഇനി അതുപോലൊന്ന് ചെയ്യില്ല. ആ ചലഞ്ച് ഞാന്‍ ഏറ്റെടുത്ത് ചെയ്തു. ആരെങ്കിലും അത്തരമൊരു ഗാനത്തിൽ എന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ? സാമന്ത ചോദിക്കുന്നു.
എപ്പോഴും അടുത്ത വീട്ടിലെ കുട്ടി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്റെ കൂടെ ഉള്ളവരെല്ലാം അത് ചെയ്യേണ്ട എന്ന് എന്നോട് പറഞ്ഞു. എന്നാൽ അതുപോലുള്ള വരികള്‍ മുമ്പ് കേട്ടിട്ടില്ല, പിന്നെ ആരും എനിക്ക് ഇങ്ങനെയുള്ള ഒരു അവസരവും തന്നിട്ടില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഇത് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോട്ടിന് മുമ്പ് ഞാന്‍ 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുന്നില്‍ നിന്ന് വിറക്കുകയായിരുന്നു. എനിക്ക് വളരെ പേടി തോന്നിയിരുന്നു' സാമന്ത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.