കത്രീന കൈഫ്, സൽമാൻ ഖാൻ
‘എനിക്ക് സിക്സ് പാക്ക് ഇല്ല, ഇപ്പോൾ ട്രോൾ ചെയ്ത് കാണിക്ക്’: ടീ-ഷർട്ട് ഊരി ട്രോളന്മാരെ വെല്ലുവിളിച്ച് സൽമാൻ ഖാൻ; ‘എല്ലാ കാലവും മേനെ പ്യാർ കിയ പോലെ ഇരിക്കാൻ പറ്റില്ല’
ബിഗ് ബോസ് 20 ഹിന്ദി വീക്കെൻഡ് എപ്പിസോഡ് വൻ വിവാദത്തിനും ചർച്ചക്ക് വഴിവെച്ചു. സോഷ്യൽ മീഡിയയിലെ ട്രോളിങ് സംസ്കാരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഹോസ്റ്റ് സൽമാൻ ഖാൻ. താൻ നേരിടുന്ന ട്രോളിങ്ങിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ദേഷ്യം അടക്കാനാവാതെ സൽമാൻ തന്റെ ടീ-ഷർട്ട് ഊരി ശരീരം കാണിച്ച് ട്രോളന്മാരെ വെല്ലുവിളിച്ചു. മത്സരാർഥികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതിന് പിന്നാലെയാണ് സൽമാൻ ട്രോളന്മാർക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്.
‘ഭായി തടിച്ചു’ എന്ന് പറഞ്ഞ് ട്രോളുന്നവർക്കുള്ള മറുപടിയായാണ് സൽമാൻ ഷർട്ട് ഊരിയത്. അവർ എന്നെ ട്രോളും, ‘ഭായി മോട്ടാ ഹോ ഗയാ ഹെ’ എന്ന് പറയും. ഇപ്പൊ ട്രോൾ ചെയ്ത് കാണിക്ക്. എനിക്ക് ഇപ്പൊ സിക്സ് പാക്ക് ഇല്ല. നിങ്ങൾക്ക് ട്രോളാൻ ഇഷ്ടമല്ലേ. ഇത് കണ്ടിട്ട് ക്ലോസ് അപ്പ് എടുത്തോ. കമന്റ് ചെയ്യുന്നവർ ആദ്യം സ്വന്തം മുഖം നോക്കണം, എന്നിട്ട് വേണം ഇത് ചെയ്യാൻ. ഞങ്ങളെ ട്രോളുന്നതിലും നല്ലത് സ്വന്തം മാതാപിതാക്കളെ നോക്കുന്നതാണ്. അവരുടെ ആരോഗ്യം നോക്കുന്നതാണ്. സൽമാൻ പറഞ്ഞു.
‘എന്നെ നിങ്ങൾക്ക് എത്ര വേണമെങ്കിലും ട്രോൾ ചെയ്തോ. ഞാൻ കീറിയ ഷൂസ് വരെ ഇടും. അടുത്ത തവണ ഞാൻ അത് ഇട്ട് തന്നെ വരാം. ആരെങ്കിലും ഒരു ഡ്രെസ്സ് ആവർത്തിച്ചാൽ അവരെ ട്രോളും. ആർക്കെങ്കിലും ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ, സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഒരു മന്ത്രി ശരിയല്ലെങ്കിൽ കമന്റ് ചെയ്തോ. എന്തിനാണ് തെറി വിളിക്കുന്നത്? ഞങ്ങൾക്കും അത് ചെയ്യാൻ പറ്റും. അവർ എന്ത് ചെയ്താലും ഞങ്ങൾ പേടിക്കും എന്നാണ് ട്രോളന്മാർ കരുതുന്നത്. ഞങ്ങൾ പ്രതികരിക്കുന്ന ദിവസം, അവർ ഓടി നടക്കുമെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
എന്നെ ആരൊക്കെയാണ് ട്രോളുന്നത് എന്ന് എനിക്കറിയാം. ഞങ്ങൾക്ക് ഒരുപാട് ഫാൻ ക്ലബ്ബുകൾ ഉണ്ട്, ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ പ്രതികരിക്കാതിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒ.ടി.ടിക്കും സിനിമക്കും ടിവിക്കും സെൻസർഷിപ്പ് ഉണ്ട്. സോഷ്യൽ മീഡിയക്കും എന്നെങ്കിലും അത് വരും. അപ്പോൾ ഇവരൊക്കെ എവിടെ പോയി ഒളിക്കുമെന്നും സൽമാൻ ചോദിക്കുന്നു.
തന്റെ പുതിയ ലുക്കിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളെ കുറിച്ചും സൽമാൻ സംസാരിച്ചു. താൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണെന്ന് ആളുകൾ കരുതിയത്. അത് എന്റെ സിനിമക്ക് വേണ്ടിയുള്ള ലുക്കാണ്, യഥാർത്ഥ കാരണം രണ്ട് മാസം മുൻപ് എന്റെ ഒരു സുഹൃത്ത് മരിച്ചു എന്നതാണ്. പക്ഷെ ഈ ആളുകൾ ഞാൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണെന്ന് പറയുന്നു.
എനിക്ക് അതൊന്നും പ്രശ്നമല്ല, പക്ഷെ ഒരുപാട് ആളുകൾ ഡിപ്രഷനിലൂടെ കടന്നുപോകുന്നുണ്ട്. എല്ലാവർക്കും വ്യത്യസ്ത വ്യക്തിത്വമാണ്. മറ്റുള്ളവർ, അവരെക്കുറിച്ച് തെറ്റായ കാര്യം എഴുതുമ്പോൾ, അത് സത്യമല്ലാത്തപ്പോൾ, അവർ ഡിപ്രഷനിലാകുന്നു. ഒരുപാട് ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഈ ട്രോളന്മാർ ഉപയോഗിക്കുന്ന ഭാഷ തന്നെ പലപ്പോഴും സഹിക്കാൻ പറ്റാത്തതാണ്.
പ്രസവശേഷം തടി വെച്ചതിന്റെ പേരിൽ ട്രോളിന് ഇരയായ കത്രീന കൈഫിന് സൽമാൻ ഖാൻ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ‘ഇത് വൃത്തികെട്ട കാര്യമാണ്. അവർ മറ്റുള്ളവരുടെ ചെലവിൽ പണം ഉണ്ടാക്കുകയാണ്. എന്നെ പോലും വയസ്സായി എന്ന് പറഞ്ഞ് ട്രോളുന്നുണ്ട്. എനിക്ക് 60 വയസ്സായി, എല്ലാ കാലവും മേനെ പ്യാർ കിയ പോലെ ഇരിക്കാൻ പറ്റില്ല. ഗർഭിണിയായ ഒരാളെ എന്തിന് ട്രോളണം? പ്രസവശേഷം തടി വെക്കുന്നത് സ്വാഭാവികമാണ്. അവർ ഷൂട്ടിങ് തുടങ്ങുമ്പോൾ പഴയ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുമെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.