വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്; ആരോഗ്യപ്രശ്നങ്ങളുമായി നിശബ്ദമായി പോരാടുകയാണ് -സൽമാൻ ഖാൻ

തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് നടൻ സൽമാൻ ഖാൻ. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ പുതിയ സീസണിലെ ആദ്യ അതിഥിയായി എത്തിയതായിരുന്നു താരം. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് നടൻ വിവാഹം, സമ്പത്ത്, വ്യക്തിപരമായ മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചത്.

കപിൽ ശർമ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിവാഹവും വിവാഹമോചനവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൽമാൻ ഖാൻ പറഞ്ഞു. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുമായി നിശബ്ദമായി പോരാടുകയാണെന്ന് സൽമാൻ പങ്കുവെച്ചു.

'വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്, ട്രൈജമിനൽ ന്യൂറൽജിയ ഉണ്ടെങ്കിലും ഞാൻ ജോലി ചെയ്യുന്നു, തലച്ചോറിൽ ഒരു അന്യൂറിസം ഉണ്ട്, എന്നിട്ടും ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നു. എവി തകരാറും ഉണ്ട്, ഇപ്പോഴും അത് തുടരുന്നു. വിവാഹ ശേഷം അവരുടെ മാനസികാവസ്ഥ മോശമാകുന്ന നിമിഷം, എനിക്കുള്ളതിന്റെ പകുതി സമ്പാദ്യം അവർ എടുത്തുകളയും. ഞാൻ ചെറുപ്പമാണെങ്കിൽ പ്രശ്നമില്ലായിരുന്നു. എനിക്ക് അതെല്ലാം തിരികെ നേടാമായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല' -അദ്ദേഹം പറഞ്ഞു.

ട്രൈജമിനൽ ന്യൂറൽജിയ എന്നത് ഒരു നാഡി രോഗമാണ്. അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. എ.വി മാൽഫോർമേഷൻ (ആർട്ടീരിയോവീനസ് മാൽഫോർമേഷൻ) എന്നത് രക്തക്കുഴലുകളുടെ അസാധാരണമായ ഒരു കുരുക്കാണ്, ഇത് ധമനികൾക്കും സിരകൾക്കും ഇടയിലുള്ള സാധാരണ രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. 

Tags:    
News Summary - Salman Khan says he has brain aneurysm, AV malformation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.