റൂപർട്ട് മർഡോക്കും നടി ജെറി ഹാളും വേർപിരിയുന്നു

ന്യൂയോർക്: വമ്പൻ കോർപറേറ്റ് മുതലാളിമാരുടെ വിവാഹവും വിവാഹമോചനം മാധ്യമങ്ങൾക്ക് വാർത്തയാണ്. മാധ്യമ വ്യവസായി 91 കാരനായ റൂപർട്ട് മർഡോക്കും 65 കാരിയായ നടി ജെറി ഹാളും വിവാഹമോചനം നേടുന്നുവെന്നാണ് വിവാഹമോചന വാർത്തകളിൽ ഏറ്റവും പുതിയത്. 2016 മാർച്ചിൽ ലണ്ടനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. മർഡോക്കിന്റെ നാലാംവിവാഹമായിരുന്നു ഇത്. പിന്നീട് ഇവരുടെ ജീവിതത്തിലെ ഓരോ പ്രധാനസംഭവങ്ങളും ടാബ്ലോയ്ഡുകൾ ആഘോഷിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ടാവേണ്‍ ഓണ്‍ ദി ഗ്രീനില്‍ വെച്ച് ഇരുവരും മര്‍ഡോക്കിന്റെ 90ാം ജന്മദിനം ആഘോഷിച്ചിരുന്നു.

ഫോക്സ് ന്യൂസ് ചാനലിന്റെ മാതൃ കമ്പനിയായ ഫോക്സ് കോര്‍പ്പറും വാള്‍ സ്ട്രീറ്റ് ജേണലിന്റെ പ്രസാധകരായ ന്യൂസ് കോര്‍പ്പറും (എൻ.ഡബ്ല്യു.എസ്.എ.ഒ) ഉള്‍പ്പെടുന്ന, ഓഹരി പങ്കാളിത്തമുള്ള ബിസിനസുകളുടെ ഉടമസ്ഥാവകാശ ഘടനയില്‍ വിവാഹ മോചനം മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ന്യൂസ് കോർപറേഷനെയും ഫോക്‌സ് കോർപറേഷനെയും നിയന്ത്രിക്കുന്നത് 91കാരനായ മര്‍ഡോക്ക് ആണ്. നൊവാഡ ആസ്ഥാനമായുള്ള റെനോ എന്ന ഫാമിലി ട്രസ്റ്റിനാണ് അതിന്റെ ഉടമസ്ഥാവകാശം. ഓരോ കമ്പനിയുടെയും വോട്ടിങ് ഷെയറുകളില്‍ ഏകദേശം 40% ഓഹരികള്‍ ഈ ട്രസ്റ്റ് കൈവശം വെക്കുന്നു.

ഫോര്‍ബ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 1770 കോടി ഡോളര്‍ ആണ് മർഡോക്കിന്റെ ആസ്തി. മുന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറാണ് മര്‍ഡോകിന്റ ആദ്യഭാര്യ. ഇതില്‍ അദ്ദേഹത്തിന് ഒരു മകളുണ്ട്. 1966ല്‍ ഇരുവരും വിവാഹമോചനം നേടി. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മര്‍ഡോക്കി​നെ വിവാഹം ചെയ്ത മർഡോക് 1999ല്‍ വിവാഹമോചനം നേടി. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. അതിനു ശേഷം വ്യവസായിയായ വെന്‍ഡി ഡെംഗിനെ വിവാഹം കഴിച്ചു. 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ല്‍ വിവാഹമോചനം നേടി. അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.