'പ്രതിദിനം 14 ലക്ഷം'; ആരാണ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ താരം‍?

ഇന്ത്യൻ ടെലിവിഷൻ വ്യവസായം വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. ടി.വി താരങ്ങൾക്ക് ലഭിക്കുന്ന ശമ്പളം ചിലപ്പോൾ ബോളിവുഡ് താരങ്ങളെ പോലും മറികടക്കുന്നതാണ്. ടെലിവിഷൻ ഇന്ത്യൻ കുടുംബങ്ങളുടെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നതിനാൽ ചില ടി.വി താരങ്ങളുടെ ജനപ്രീതി സിനിമ താരങ്ങളെ മറികടക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടി ആരാണെന്ന് അറിയുമോ?

വളരെക്കാലമായി രൂപാലി ഗാംഗുലിയായിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഒന്നാമത്. പിന്നീട് ജന്നത്ത് സുബൈർ ആ സ്ഥാനത്ത് എത്തി. തന്റെ 'ഖത്രോണ്‍ കെ ഖിലാഡി' എന്ന എപ്പിസോഡിന് അവർ 18 ലക്ഷം രൂപ പ്രതിഫലം വാങ്ങി അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടി.വി നടിയായി അവർ മാറി. എന്നാൽ കുറച്ചുകാലമായി അവർ സീരിയലുകളുടെ ഭാഗമല്ല.

ഇപ്പോൾ ടെലിവിഷൻ രംഗത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം മറ്റാരുമല്ല, സ്മൃതി ഇറാനിയാണ്. ക്ലാസിക് പരമ്പരയായ 'ക്യുങ്കി സാസ് ഭി കഭി ബഹു തി'യുടെ രണ്ടാം സീസണിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചാവിഷയം. തുളസി എന്ന തന്‍റെ ഐതിഹാസിക വേഷം വീണ്ടും അവതരിപ്പിക്കാൻ സ്മൃതി ഇറാനിക്ക് പ്രതിദിനം 14 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതോടെ, 2025ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടി.വി നടിയായി അവർ മാറി.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ആ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമിച്ചത്. 2000 എപ്പിസോഡുകൾ തികയുന്നതിന് 150 എപ്പിസോഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ഷോ അവസാനിക്കുന്നത്. 

Tags:    
News Summary - Rs 14L per episode: Meet 2025’s highest-paid TV actress of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT