'ടിനോവയ്ക്ക് ഒരു കൂട്ടായി'; സംഗീതയാത്രയിലെ ആദ്യകാല ചിത്രം പങ്കുവെച്ച് റിമി ടോമി; ഏറ്റെടുത്ത് ആരാധകർ

ത്രത്തിൽ വന്ന തന്റെ ആദ്യ ചിത്രം പങ്കുവെച്ച് മലയാള പിന്നണി ഗായിക റിമി ടോമി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിന് സമ്മാനം ലഭിച്ചപ്പോൾ പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇവർ പങ്കുവെച്ചത്. ആദ്യമായി പത്രത്തിൽ വന്ന ഫോട്ടോയിൽ തന്നെ തന്റെ പേര് തെറ്റായി അച്ചടിച്ചു വന്നതും റിമി പോസ്റ്റിൽ പറയുന്നു.

'ഒരു പാവം പാലക്കാരി കൊച്ചാണെ, റിമി ടോലി അല്ല റിമി ടോമി. കോട്ടയം ജില്ല സ്കൂൾ കലോത്സവം. ആദ്യത്തെ മ്യൂസിക് ടീച്ചേർസ് എം. എൻ സലീം സാറും ജോർജ് സാറും. അന്നൊക്കെ ഒരു ഫോട്ടോ പേപ്പറിൽ ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാർഡ് കിട്ടണ സന്തോഷം ആരുന്നു. അത്കൊണ്ട് ഈ ചിത്രം എന്നും സ്പെഷൽ. അവിടം തൊട്ടു ഇന്ന് വരെ കൂടെ കട്ടക്ക് എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്നേഹിക്കുന്ന എല്ലാർക്കും നന്ദി സ്നേഹം' റിമി സമൂഹ മാധ്യമത്തിൽ കുറിച്ചു.

Full View

നിരവധി പ്രമുഖരും ആരാധകരുമാണ് പോസ്റ്റിനു താഴെ നിറഞ്ഞിരിക്കുന്നത്. 'ഏതായാലും ടിനോവയ്ക്ക് ഒരു കൂട്ടായി.. ' എന്നും 'ഇഷ്ടമുള്ള പാട്ടുകാരി'യെന്നും നിരവധി കമന്റുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. തന്റെ സംഗീത ജീവിതത്തിലെ ആദ്യകാല അംഗീകാരങ്ങളിലുള്ള അതിരറ്റ സന്തോഷമാണ് റിമിയുടെ പോസ്റ്റിൽ നിറഞ്ഞിരിക്കുന്നത്. 

Tags:    
News Summary - rimi tomy facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.