രണ്ട് ദിവസം വിമാനം വൈകിയത് നാല് മണിക്കൂർ, ഒരു പൈലറ്റ് മാത്രം ആക്രമിക്കപ്പെട്ടതിൽ അത്ഭുതം; റിച്ച ഛദ്ദ

വിമാനം വൈകി സർവീസ് നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി റിച്ച ഛദ്ദ. എക്സിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. 

'മൂന്നു ദിവസത്തെ എന്റെ മൂന്ന് വിമാന യാത്ര. ഒന്നാം ദിവസം ഇന്‍ഡിഗോ വൈകിയത് നാല് മണിക്കൂര്‍. രണ്ടാം ദിവസം ഇന്‍ഡിഗോ വൈകിയത് നാല് മണിക്കൂര്‍. മൂന്നാം ദിവസം അന്താരാഷ്ട്ര വിമാനത്തിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജനുവരി 14ന് മുംബൈയില്‍ എയര്‍ ഷോ കാരണം രാവിലെ റണ്‍വേ അടച്ചു. ശേഷം മൂടല്‍ മഞ്ഞ് കാരണം നോർത്ത് ഇന്ത്യ- ഡല്‍ഹി റണ്‍വേ അടച്ചു. രാജ്യത്തെ എല്ലാം വിമാനങ്ങളും വൈകി. ജീവനക്കാര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതായി വന്നു.

വിമാനം വൈകിയതിനെ തുടർന്ന് യാത്രികന്‍ പൈലറ്റിനെ ആക്രമിച്ച സംഭവത്തേക്കുറിച്ചും റിച്ച പരാമർശിച്ചു.ഒരാൾക്ക് മാത്രം ശാരീരികമായി ആക്രമണം ഉണ്ടായതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ ആതിക്രമത്തെ പിന്തുണക്കുന്ന ആളാല്ല. എന്നാൽ. എല്ലാവരും ദേഷ്യത്തിലായിരുന്നു'- റിച്ച കുറിച്ചു.

ദിവസങ്ങൾക്ക് മുമ്പ് താരങ്ങളായ രാധിക ആപ്‌തെയും സോനു സൂദും ഇൻഡിഗോയിൽ നിന്നുള്ള സുഖകരമല്ലാത്ത യാത്രാനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. വിമാനം വൈകിയതിനെ തുടർന്ന് ജീവനക്കാർ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും യാത്രക്കാരുടെ അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കായില്ലെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - Richa Chadha faces horrific 4-hour delay with her flight, criticises the 'lack of accountability'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.