പഹൽഗാം ആക്രമണം, ബംഗളൂരുവിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടം, ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വിമാന ദുരന്തം അങ്ങനെ ചില കയ്പേറിയ നിമിഷങ്ങൾക്ക് 2025 സാക്ഷ്യം വഹിക്കുകയാണ്. ഈ സാഹചര്യത്തിൽ രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. എല്ലാവരും പരസ്പരം ദയ കാണിക്കണമെന്ന് അഭ്യർഥിച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന. തന്റെ രണ്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്.
'നിങ്ങളുടെ കൂടെ ആയിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. പക്ഷേ അന്ന് ഞാൻ പറഞ്ഞതുപോലെ.. എത്ര സമയം കൂടി നമ്മളൊന്നിച്ചുണ്ടെന്ന് നമുക്കറിയില്ല, സമയം ദുർബലമാണ്, നമ്മൾ ദുർബലരാണ്, ഭാവി പ്രവചനാതീതമാണ്.. അതിനാൽ ദയവായി പരസ്പരം ദയ കാണിക്കുക, നിങ്ങളോട് ദയ കാണിക്കുക.. നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുക, ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുക' -രശ്മിക എഴുതി.
അതേസമയം, ശേഖർ കമ്മുലക്കൊപ്പം അഭിനയിക്കുന്ന കുബേര എന്ന ത്രില്ലറിന്റെ റിലീസിനായി ഒരുങ്ങുകയാണ് രശ്മിക. ഈ ചിത്രം തനിക്ക് വളരെ പ്രത്യേകതയുള്ളതാണെന്ന് നടി പറഞ്ഞിരുന്നു. ധനുഷ്, നാഗാർജ്ജുന, ജിം സർഭ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ദലിപ് താഹിൽ, സയാജി ഷിൻഡെ, ദിവ്യ ഡെക്കേറ്റ്, കൗശിക് മഹാത, സൗരവ് ഖുറാന, കേണൽ രവി ശർമ, ഹരീഷ് പേരാടി എന്നിവരും അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.