സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈൽ ഫോൺ വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ വിഡിയോ സോഷ്യൽ മിഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായി പെരുമാറുന്ന രൺബീറിന്റെ പെട്ടെന്നുള്ള ഈ മാറ്റം ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അഹങ്കാരിയാണെന്നും നടൻ മാപ്പ് പറയണമെന്നാണ് അധികം പേരും ആവശ്യപ്പെട്ടത്.
സോഷ്യൽ മീഡിയയിലൂടെ രൺബീറിനെതിരെ വിമർശനം കടുക്കുമ്പോൾ വിഡിയോക്ക് പിന്നിലുള്ള സത്യാവസ്ഥ പുറത്ത് എത്തുകയാണ്. സ്മാർട്ട് ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയുള്ള വിഡിയോയാണ്. ഇതേ വിഡിയോ ഫോൺ കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അണിയറപ്രവർത്തകരാണ് ഈ വിഡിയോ പ്രമോഷന്റെ ഭാഗമായി പുറത്തു വിട്ടത്.
എന്നാൽ ഇത് രൺബീർ ആരാധകർക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. പരസ്യത്തിനു വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ടെന്നാണ് ആരാധകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.