റീമേക്ക് സിനിമകളോട് എതിർപ്പാണ്; കാരണം വ്യക്തമാക്കി രൺബീർ കപൂർ

 റീമേക്ക് സിനിമകളോട് എതിർപ്പാണെന്ന് നടൻ രൺബീർ കപൂർ. നേരത്തെ മുതലെ റീമേക്കുകളോട് താൽപര്യമില്ലായിരുന്നെന്നും  കരിയറിന്റെ ആദ്യഘട്ടത്തിൽ അഭപ്രായം തുറന്ന് പറയാൻ അവസരം ലഭിച്ചില്ലെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കരിയറിന്റെ തുടക്കത്തിൽ തന്നെ സിനിമകളോ അല്ലെങ്കിൽ പാട്ടോ റീമേക്ക് ചെയ്യുന്നതിനെതിരായിരുന്നു. ബച്ച്‌ന ഏ ഹസീനോ എന്ന ഒരു ഗാനം ഞാൻ ചെയ്തിരുന്നു. അതിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ  പുതിയ ആളായത് കൊണ്ട് അഭിപ്രായം പറയാൻ കഴിഞ്ഞില്ല. എന്നാൽ എനിക്ക് യഥാർഥ ഉള്ളടക്കം സൃഷ്ടിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നുണ്ട്- രൺബീർ പറഞ്ഞു.

എല്ലാ കഴിവുകളും ഉപയോഗിച്ചാണ് ഒരു സിനിമ ഒരുക്കുന്നത്. അതിനേക്കാൾ മികച്ച രീതിയിൽ റീമേക്ക് കഴിയുമെന്ന് വിശ്വസിക്കുന്നില്ല- രണ്‍ബീര്‍ കൂട്ടിച്ചേർത്തു

Tags:    
News Summary - Ranbir Kapoor reveals why he is totally against remakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.