ജീവിതത്തിൽ പിന്തുടരുന്ന ലക്ഷ്യങ്ങൾ; അംബാനി നൽകിയ ഉപദേശത്തെക്കുറിച്ച് രൺബീർ കപൂർ

വ്യാവസായ പ്രമുഖൻ മുകേഷ് അംബാനി നൽകിയ ഉപദേശത്തെക്കുറിച്ച് നടൻ രൺബീർ കപൂർ. 'മഹാരാഷ്ട്രൻ ഓഫ് ദ ഇയർ' പുരസ്കാരദാന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.  ഒരു നല്ല പൗരനാകാൻ പരിശ്രമിക്കുന്നുണ്ടെന്നും ഒരു മുംബൈക്കാരനായതിൽ അഭിമാനമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

'മൂന്ന് ലളിതമായ ലക്ഷ്യങ്ങളാണ് എനിക്ക് ജീവിതത്തിലുള്ളത്. ആദ്യത്തേത് വിനയത്തോടെ അർഥവത്തായ ജോലി ചെയ്യുക. മുകേഷ് ഭായിയിൽ നിന്ന് ഞാൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്, 'നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലും പരാജയം നിങ്ങളുടെ ഹൃദയത്തിലും എടുക്കരുത്'  എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. നല്ലൊരു വ്യക്തിയാവുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. നല്ല മകൻ, പിതാവ്, ഭർത്താവ്, സഹോദരൻ, സുഹൃത്ത് എന്നിവ ആകാൻ ആഗ്രഹിക്കുന്നു. അടുത്തത് ഏറ്റവും പ്രധാനമായും നല്ലൊരു പൗരനാകാൻ ആഗ്രഹിക്കുന്നു. ഒരു മുംബൈക്കാരനായതിൽ ഏറെ അഭിമാനമുണ്ട്. അതിനാൽ ഇത്തരം അവാർഡുകൾ അതിനുള്ള പ്രചോദനമാണ്'- രൺബീർ കപൂർ പറഞ്ഞു. മുതിർന്ന നടൻ ജിതേന്ദ്രയാണ് രൺബീറിന് അവാർഡ് സമ്മാനിച്ചത്

സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ആനിമൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രം. ബോബി ഡിയോൾ, അനിൽ കപൂർ, രശ്മിക മന്ദാന എന്നിവരാണ് മറ്റുകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. ആലിയ ഭട്ടും വിക്കി കൗശലും അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ, രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് രൺബീറിന്റേതായി ഇനി പുറത്തുവരാനുള്ളത്.

Tags:    
News Summary - Ranbir Kapoor reveals Mukesh Ambani's three goals rule that he lives by

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.