നെപ്പോകിഡാണ്, എന്നാൽ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല; പക്ഷേ എങ്ങനെ ആ രംഗത്തേക്ക് എത്തും എന്ന് ഞാൻ സ്വയം ചോദിക്കും’-രൺബീർ കപൂർ

ബോളിവുഡിൽ ഏറെ ആരാധകരുള്ള നടനാണ് രൺബീർ കപൂർ. പ്രതീക്ഷയോടെ അഭിനയിച്ചു തുടങ്ങിയ ആദ്യ സിനിമ പരാജയപ്പെടുന്നത് ഒരു താരവും തന്റെ ആദ്യ ചിത്രത്തിന് പ്രതീക്ഷിക്കില്ല. എന്നാൽ കപൂർ കുടുംബത്തിന്റെ ഇളമുറക്കാരൻ എന്ന നിലയിൽ നിന്നും ബോളിവുഡിന് പ്രതീക്ഷ നൽകുന്ന താരം എന്ന നിലയിലേക്ക് രൺബീർ ഉയർന്നു കഴിഞ്ഞു. ഇപ്പോഴിതാ കപൂർ കുടുംബത്തിൽ ജനിച്ചതിന്‍റെ ഗുണങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും സിനിമാ മേഖലയിലെ വിജയത്തിന് വ്യക്തിഗത പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് രൺബീർ കപൂർ.

‘ഞാൻ നെപ്പോട്ടിസത്തിന്‍റെ ഭാഗമാണെന്നും നെപ്പോകിഡാണെന്നും പറയുന്നത് ശരിയാണ്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ ലഭിച്ചു എന്നും ശരിതന്നെ. പക്ഷേ ഞാൻ എപ്പോഴും കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കാരണം ഇതുപോലുള്ള ഒരു കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് ഞാൻ മനസിലാക്കി. എനിക്ക് വ്യക്തിത്വപരമായ സമീപനമില്ലെങ്കിൽ, എനിക്ക് ഒരു പേര് ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ സിനിമാ മേഖലയിൽ വിജയിക്കില്ല എന്ന് ഞാൻ മനസിലാക്കിയിരുന്നു. എന്‍റെ കുടുംബത്തിന്‍റെ ധാരാളം വിജയങ്ങൾ നിങ്ങൾ ആഘോഷിക്കുന്നു. പക്ഷേ ധാരാളം പരാജയങ്ങളും ഉണ്ട്. വിജയത്തിൽ നിന്ന് ഞങ്ങൾ പഠിക്കുന്നതുപോലെ പരാജയത്തിൽ നിന്നും ഞങ്ങൾ പഠിക്കുന്നുവെന്നും രൺബീർ പറഞ്ഞു. ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചില്ല, പക്ഷേ എങ്ങനെ ആ രംഗത്തേക്ക് എത്തും എന്ന് ഞാൻ സ്വയം ചോദിക്കും.

എനിക്ക് ഇത് മറ്റേതൊരു സാധാരണ കുടുംബത്തെയും പോലെയായിരുന്നു. ഇതല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു. സർഗ്ഗാത്മകത നിറഞ്ഞ ഒരു വീടാണ് എന്‍റേത്. സംഗീത സംവിധായകരും ഗാനരചയിതാക്കളും ഗായകരും ഗാനങ്ങൾ രചിക്കാൻ പതിവായി ഒത്തുകൂടുന്നിടത്ത് പണ്ട് ധാരാളം വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഒരു രംഗത്തെക്കുറിച്ചോ ഒരു പാട്ടിന്‍റെ ശരിയായ വരികളെക്കുറിച്ചോ അവർ വാദിക്കും. സിനിമാ നിർമാണം സ്വേച്ഛാധിപത്യമല്ല. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, അതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഓരോ ചലച്ചിത്രകാരനും ഒരു കഥ പറയുന്നതിന് വ്യത്യസ്തമായ രീതികളുണ്ട്. ചലച്ചിത്ര നിർമാണം ഒരു സംവിധായകന്‍റെ മാധ്യമമാണ് രൺബീർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Ranbir Kapoor acknowledges privilege in Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.