രജനികാന്ത് നല്ല നടനോ? സിനിമയിൽ സ്ലോ മോഷൻ ഇല്ലാതെ പിടിച്ചുനില്‍ക്കുമോ; രാം ഗോപാൽ വർമ

 സ്ലോ മോഷൻ രംഗങ്ങൾ ഇല്ലാതെ നടൻ രജനികാന്തിന് സിനിമയിൽ  പിടിച്ചു നിൽക്കാൻ സാധിക്കുമോയെന്ന് സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം ഒരു നല്ല നടനാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നും സത്യ എന്ന ചിത്രത്തിൽ മനോജ് ബാജ്പേയി ചെയ്തതുപോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാൻ കഴിയില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ താരവും നടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കവെയാണ് രജനിയെക്കുറിച്ച് പറഞ്ഞത്.

' അഭിനയം എന്നത് കഥാപാത്രത്തെ സംബന്ധിച്ചും പ്രകടനമെന്നത് താരത്തെ സംബന്ധിച്ചുമാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രജനികാന്ത് നല്ലൊരു നടനാണോ ? എനിക്ക് അറിയില്ല. രജനികാന്തിന് സത്യ എന്ന ചിത്രത്തിൽ മനോജ് ബാജ്പേയി ചെയ്ത ഭിഖു മഹ്ത്രേ എന്ന കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. രജനികാന്തിന്റെ കാര്യത്തിൽ, അദ്ദേഹത്തിന് സ്ലോ മോഷൻ ഇല്ലാതെ സിനിമയിൽ നിലനിൽക്കാൻ പറ്റുമോ? എനിക്ക് അറിയില്ല. സിനിമയുടെ പകുതിവരെ പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ സ്ലോ മോഷനിൽ നടക്കുന്ന രജനിയെ കാണാൻ പ്രേക്ഷകർക്ക് യാതൊരു പ്രശ്നവുമില്ല. അങ്ങനെ കാണാനാണ് അവർക്ക് ഇഷ്ടം'- രാം ഗോപാൽ വർമ പറഞ്ഞു.

രംഗീല, കമ്പനി, സത്യ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് രാം ഗോപാൽ വർമ. അടുത്തിടെ വരാനിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ ചത്രമായ എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രംഗത്തെത്തിയിരുന്നു. അതുപോലെ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയേയും അഭിനന്ദിച്ചിരുന്നു. 

Tags:    
News Summary - Ram Gopal Varma says he's unsure if Rajinikanth is a good actor: ‘I don’t know if he can exist without slow motion'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.