നടൻ രാം ചരണിനും ഉപാസനക്കും പെൺകുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ജനനം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
2012ലാണ് രാം ചരണും ഉപാസനയും വിവാഹിതരാവുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്ന വിവരം താരങ്ങൾ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പായിരുന്നു താരങ്ങളുടെ 11ാം വിവാഹ വാർഷികം.
കുഞ്ഞ് ജനിച്ചതിന് ശേഷം രാം ചരണും ഉപാസനയും ചിരഞ്ജീവിയുടെ വസതിയിലാകും താമസം. കുട്ടിക്ക് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്‌നേഹവും പരിചരണവും കിട്ടി വളരാൻ വേണ്ടിയാണിത്. ഉപാസന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപാസനക്കും രാം ചരണിനും ആശംസയുമായി സിനിമാലോകവും ആരാധകരും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.