തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ കൂലി ആഗസ്റ്റ് 14നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ ബോക്സ് ഓഫിസിൽ മികച്ച കലക്ഷൻ ചിത്രത്തിന് നേടാനായി. ചിത്രത്തെക്കുറിച്ചുള്ള പല വാർത്തകളും വിവരങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ രജനീകാന്ത് വാർത്തകളിൽ ഇടം നേടുന്നത് മറ്റൊരു കാര്യത്തിലാണ്. അദ്ദേഹം കഠിനമായ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
74-ാം വയസ്സിലും തന്റെ ഫിറ്റ്നസ് നിലനിർത്താനുള്ള പരിശ്രമത്തിലാണ് താരം. 'കൂലി'യിലെ രജനിയുടെ ആക്ഷൻ രംഗങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വൈറൽ വിഡിയോയിൽ തന്റെ പരിശീലകനൊപ്പമാണ് രജനീകാന്ത് വ്യായാമം ചെയ്യുന്നത്. ഡംബെൽസ് ഉയർത്തുന്നതും മറ്റ് വ്യായാമങ്ങൾ ചെയ്യുന്നതും അതിൽ കാണാം. വ്യായാമത്തിന് ശേഷം പരിശീലകനെ തന്റെ മസിൽ കാണിക്കുന്ന രസകരമായ നിമിഷവും വിഡിയോയിൽ ഉണ്ട്.
അതേസമയം, ‘കൂലി’ ആദ്യ ദിവസം തന്നെ 150 കോടിയിലധികം കലക്ഷൻ നേടി. ആദ്യ ദിനം ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡാണ് കൂലി നേടിയത്. വിജയ് അഭിനയിച്ച ’ലിയോ’യുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ലിയോ ആദ്യ ദിവസം നേടിയത് 148 കോടിയായിരുന്നു.
ചിത്രത്തിൽ രജനീകാന്തിനെ കൂടാതെ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.