‘സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ -ജയസൂര്യയോട് രാഹുൽ മാങ്കൂട്ടത്തിൽ

​കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ പട്ടിണി സമരത്തെ കുറിച്ച് നടൻ ജയസൂര്യ നടത്തിയ പ്രസംഗം ​വൈറലായതിനുപിന്നാലെ സർക്കാറി​നെതിരെ ട്രോളുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കള​മശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിൽ കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോഴാണ്, കൃഷിക്കാർ പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി ജയസൂര്യ രൂക്ഷവിമർശനം ഉന്നയിച്ചത്.

Full View

പിണറായി സർക്കാറിനെ വിമർശിച്ചതിനുപിന്നാലെ കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടന്റെ സ്ഥലം അളക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടത് ഓർമിപ്പിച്ച് ‘സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ട്രോൾ. നടൻ ജയസൂര്യയുടെ ചിത്രം പങ്കുവെച്ചാണ് രാഹുൽ ​േഫസ്ബുക്കിൽ പോസ്റ്റ്​ ചെയ്തത്.

‘രാവിലെ ഉറങ്ങി എഴുനേൽകുമ്പോ സർവേ സംഘം പണി തുടങ്ങും’, ചുളുവിൽ വീടും സ്ഥലവും അളക്കാനുള്ള സൈക്കോളജിക്കൽ അപ്രോച്ച്... കൊച്ചു കള്ളൻ, UDF അധികാരത്തിൽ വരുന്നത് വരെ അവാർഡ് പ്രതീക്ഷിക്കണ്ട, സ്റ്റേജിൽ ഇരുത്തി പണി കൊടുക്കാനും വേണം ഒരു പവറ്, അല്ല പിന്നെ കിട്ടിയ അവസരം നന്നായി മുതലാക്കി, സ്ഥലം അളക്കട്ട്.. എന്നാലും നിലപാട് മാറ്റി പറയാൻ ഇടതു പക്ഷം അല്ല ജയ സൂര്യ. അദ്ദേഹം രാഷ്ട്രീയം അല്ല പറഞ്ഞത് ജനങ്ങൾക്ക്‌ പറയാൻ ഉള്ള കാര്യം ആണ്... എന്നിങ്ങനെ പോകുന്നു കമന്റുകൾ.

‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ - എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ​ ഉ​ന്ന​യി​ച്ചതിന് പിന്നാലെയായിരുന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ ത​റ​വാ​ട് സ്ഥ​ലം റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​ള​ന്നത്. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ഓ​ഫി​സി​ലെ ര​ണ്ട് സ​ർ​വേ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ​സം​ഘ​മാ​ണ് ക​ട​വൂ​ർ വി​ല്ലേ​ജി​ലെ ആ​യ​ങ്ക​ര​യി​ലു​ള്ള നാ​ല് ഏ​ക്ക​ർ സ്ഥ​ലം അ​ള​ക്കാൻ എത്തിയത്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തിയിരുന്നു. അ​ള​ന്ന ഭൂ​മി​യു​ടെ സ്കെ​ച്ചും പ്ലാ​നും ത​യാ​റാ​ക്കി താ​ലൂ​ക്ക്​ സ​ർ​വേ​യ​ർ കോ​ത​മം​ഗ​ലം ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. ആ​റു​മാ​സം മു​മ്പ് എം.​എ​ൽ.​എ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് മ​ണ്ണ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി.​വൈ.​എ​ഫ്.​ഐ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഫെ​ബി​ൻ പി. ​മൂ​സ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​ജി​ല​ൻ​സ് റ​വ​ന്യൂ വ​കു​പ്പി​നോ​ട് സ്ഥ​ലം അ​ള​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും സ്വ​ത്തു​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും​ തു​റ​ന്ന പു​സ്ത​ക​മാ​ണ് ത​ന്‍റെ ജീ​വി​തമെന്നുമായിരുന്നു മാ​ത്യു കു​ഴ​ൽ​നാ​ട​ന്റെ പ്രതികരണം. 

Tags:    
News Summary - Rahul Mamkootathil trolls Jayasurya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.