2023 ൽ ഏറ്റവും അധികം ചർച്ചയായ ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബറിൽ തിയറ്ററുകളിലെത്തിയ ചിത്രം ഒരുമാസത്തിന് ശേഷവും പ്രദർശനം തുടരുകയാണ്. ഇതിനോടകം തന്നെ 1831 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ കട്ട് ചെയ്ത ഭാഗങ്ങളുമായി പുഷ്പ 2 വീണ്ടും റിലീസ് ചെയ്യുകയാണ്. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 17 ആണ് പുഷ്പയുടെ പുതിയ വെർഷൻ തിയറ്ററുകളിൽ എത്തുന്നത്. നിലവില്‍ മൂന്ന് മണിക്കൂര്‍ 25 മിനുറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ഇതിനൊപ്പം ഒഴിവാക്കിയ 20 മിനുറ്റ് കൂടി ചേര്‍ത്താണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.. സംഘട്ടന രംഗങ്ങള്‍ അടക്കം പുതുതായി എത്തും എന്നാണ് വിവരം. ഇതോടെ ചിത്രം ബോക്സോഫീസിൽ 2000 കോടി കടക്കുമെന്നാണ് സിനിമ അനലിസ്റ്റുകളുടെ നിഗമനം.
പുഷ്പ2 ൽ അല്ലു അര്‍ജുനെ കൂടാതെ രശ്മിക, ഫഹദ് ഫാസില്‍, സുനില്‍, അനുശ്യ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സംഗീതം ദേവി ശ്രീ പ്രസാദ് ആണ്.മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.