സൂര്യക്ക് 5 ലക്ഷം രൂപ; പിതാമഹനിൽ വിക്രമിന് നൽകിയ പ്രതിഫലം വെളിപ്പെടുത്തി വി. എ ദുരൈ

വിക്രം, സൂര്യ എന്നിവരെ പ്രധാനകഥാപാത്രമാക്കി 2003 ൽ സംവിധായകൻ ബാല ഒരുക്കിയ ചിത്രമാണ് പിതാമഹൻ. വി. എ ദുരൈ നിർമിച്ച ചിത്രം തിയറ്ററുകളിൽ വലിയ  സാമ്പത്തിക വിജയം നേടിയിരുന്നില്ലെങ്കിലും നിരവധി പുരസ്കാരം ലഭിച്ചിരുന്നു. നടൻ വിക്രമിന് ദേശീയപുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

ചികിത്സ സഹായം അഭ്യർഥിച്ച് നിർമാതാവ് വി.എ ദുരൈ രംഗത്തെത്തിയതോടെ പിതാമഹൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി താരങ്ങൾക്ക് നൽകിയ പ്രതിഫലം വ്യക്തമാക്കുകയാണ് നിർമാതാവ് വി.എ ദുരൈ. 13 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകിയത് വിക്രമിനായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിക്രം തമിഴിൽ സൂപ്പർ താരമായി തിളങ്ങി നിൽക്കുന്ന സമയത്താണ് പിതാമഹനിൽ അഭിനയിക്കുന്നത്. 1.15 കോടി രൂപയാണ് വിക്രമിന് നൽകിയത്. 5 ലക്ഷം രൂപയായിരുന്നു സൂര്യയുടെ പ്രതിഫലം. 1.25 കോടി രൂപയാണ് സംവിധായകൻ ബാലക്ക് ചിത്രത്തിനായി നൽകിയത്- നിർമാതാവ് പറഞ്ഞു.

ചികിത്സ സഹായം അഭ്യർഥിച്ചെത്തിയ വി.എ ദുരൈക്ക് സഹായവുമായി ആദ്യമെത്തിയത് സൂര്യ ആണ്. രണ്ട് ലക്ഷം രൂപയാണ് നൽകിയത്. പിന്നീട് രജനികാന്തും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.

Tags:    
News Summary - Producer VA Durai Opens Up About Bala, Vikram, and Suriya's Remuneration for 'Pithamagan' movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.