മിന്നൽ മുരളിയുടെ രണ്ടാംഭാഗം! ചർച്ചയായി നിർമാതാവിന്റെ പോസ്റ്റ്
ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ആസ്വദിച്ച ചിത്രമായിരുന്നു മിന്നൽ മുരളി. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ മിന്നൽ മുരളി2നെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ. ഇൻസ്റ്റഗ്രാമിൽ ഹാഷ് ടാഗും മിന്നൽ മുരളിയുടെ 'മ' എന്ന ചിഹ്നവും പങ്കുവെച്ചുകൊണ്ടാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. നിർമാതാവ് സോഫിയ പോളിന്റെ ഇൻസ്റ്റഗ്രാംസ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ബേസിൽ ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവരെ കൂടാതെ ഫെമിന, ഷെല്ലി, സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.