ഭാഷാവ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള ജനങ്ങൾ ഏറ്റെടുത്ത ഗാനമായിരുന്നു എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ.ആറിലെ 'നാട്ടു നാട്ടു'. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. പാട്ട് പോലെ തന്നെ പ്രേം രക്ഷിത് ചിട്ടപ്പെടുത്തിയ ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓസ്കർ വേദിയിൽ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി. ആറും ആർ. ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് താരങ്ങൾ ഇതിൽ നിന്ന് പിൻമാറി. അമേരിക്കൻ താരവും നർത്തകിയുമായ ലോറന്‍ ഗോട്‌ലീബാണ് ഓസകർ വേദിയിൽ 'നാട്ടു നാട്ടു' അവതരിപ്പിച്ചത്. താരങ്ങൾ പിൻമാറാനുള്ള കാരണം വ്യക്തമാക്കുകയാണ് നിർമാതാവ് രാജ് കപൂർ.
ഓസ്കർ വേദിയിൽ ലൈവായി നൃത്തം ചെയ്യാൻ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് നിർമാതാവ് പറയുന്നത്. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തെ റിഹേഴ്സലും 15 ദിവസവുമെടുത്താണ് ഗാനം ചിത്രീകരിച്ചത്. എന്നാൽ താരങ്ങളുടെ മറ്റു സിനിമ തിരക്കുകൾ കാരണം വേണ്ടവിധം ഓസ്കറിനായി റിഹേഴ്സൽ ചെയ്യാൻ സമയം ലഭിച്ചില്ല. അതിനാലാണ് പിൻമാറിയത്- രാജ് കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.