തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളുടെ ബോളിവുഡ് റീമേക്കുകൾ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി നിർമാതാവ് ബോണി കപൂർ. പുതിയ ചിത്രമായ മിലിയുടെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അന്ന ബെൻ പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രം ഹെലന്റെ ഹിന്ദി പതിപ്പാണ് മിലി.
തെന്നിന്ത്യൻ ചിത്രങ്ങൾ അതുപോലെ ബോളിവുഡിൽ അവതരിപ്പിക്കുന്നത് കൊണ്ടാണ് റീമേക്ക് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്നാണ് ബോണി കപൂർ പറയുന്നത്. ദക്ഷിണേന്ത്യൻ ചിത്രങ്ങൾ റീമേക്ക് ചെയ്യുമ്പോൾ ബോളിവുഡ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകൾ കൂടി ഉൾപ്പെടുത്തണം. എങ്കിൽ മാത്രമേ പ്രേക്ഷകർ അംഗീകരിക്കുകയുള്ളൂ. വിക്രംവേദ, ജേഴ്സി തുടങ്ങിയ ചിത്രങ്ങളുടെ പേരും പോലും അതുപോലെ കോപ്പിയടിച്ചിരുന്നു- ബോണി കപൂർ പറഞ്ഞു.
മകൾ ജാൻവി കപൂർ കേന്ദ്രകഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രമായ മിലി നവംബർ 4നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം ബോളിവുഡിലും സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.