തുടർച്ചയായ പരാജയങ്ങൾ വഴിത്തിരിവായി; ബോളിവുഡ് വിട്ടതിന് പിന്നിലെ കാരണം പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡിലെ വൈവിധ്യമാർന്ന കരിയറിലൂടെ പ്രശസ്തയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, അതിനപ്പുറത്തേക്കും പ്രിയങ്ക തന്‍റെ സാന്നിധ്യം വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ബോളിവുഡിനുള്ളിൽ പ്രശ്നങ്ങൾ നേരിട്ട ഘട്ടത്തെക്കുറിച്ചും അത് ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ചും പ്രിയങ്ക ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റിൽ സംസാരിച്ചു. ഹിന്ദി സിനിമയിലെ അവസരങ്ങൾ തനിക്ക് പരിമിതികളാണെന്ന് തോന്നിയതായും അവിടെ ദീർഘകാല വളർച്ച കണ്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

തുടർച്ചയായ ആറ് പരാജയങ്ങൾ തന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയത് എങ്ങനെയെന്ന് പ്രിയങ്ക വിശദീകരിച്ചു. ആ സമയത്ത്, വൈകാരികമായും മാനസികമായും ശാരീരികമായും തളർന്നുപോയി. അതിജീവിക്കാൻ, ഒരു മാറ്റം ആവശ്യമാണെന്ന തിരിച്ചറിവാണ് പ്രിയങ്കയെ മാറ്റി ചിന്തിപ്പിച്ചത്.

'സിനിമാ വ്യവസായത്തിൽ അതിജീവിക്കുക എന്നത് ബുദ്ധിമുട്ടാണ്. അത് എളുപ്പമുള്ള സ്ഥലമല്ല. ഇത് രാഷ്ട്രീയമാണ്, നെറ്റ്‌വർക്കിങ് ആണ്. എല്ലാവർക്കും അവരുടെ തെരഞ്ഞെടുപ്പുകൾ കാരണം അവരവരുടെ പോരാട്ടമുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നത്ര പ്രായോഗിക ബുദ്ധിയുള്ള ആളാണ് ഞാൻ. ഞാൻ ജോലി ചെയ്യുന്നത് പരിമിതമായ ഒരു മേഖലയിലാണെന്ന് എനിക്ക് തോന്നി. വൈകാരികമായും മാനസികമായും ശാരീരികമായും അതിജീവിക്കാൻ എനിക്ക് മാറേണ്ടിവന്നു' -പ്രിയങ്ക പറഞ്ഞു.

ക്വാണ്ടിക്കോ (2015) എന്ന പരമ്പരയിലെ തകർപ്പൻ വേഷത്തിന് മുമ്പ് തന്നെ പ്രിയങ്ക തന്റെ സംഗീത ജീവിതത്തിൽ സജീവമായിരുന്നു. പല അന്താരാഷ്ട്ര കലാകാരന്മാരുമായി അവർ സഹകരിച്ച് പ്രവർത്തിച്ചു. ഈ പോപ്പ് സ്റ്റാർ യുഗം ഹോളിവുഡിലേക്കുള്ള അവളുടെ ആദ്യ ചുവടുവെപ്പായിരുന്നു. അതിനെ 'പുതുമയുടെ ശ്വാസം' എന്നാണ് പ്രിയങ്ക വിളിച്ചത്. ബോളിവുഡിൽ തന്റെ ഓപ്ഷനുകൾ എത്രത്തോളം പരിമിതമാണെന്നും പുതിയ അവസരങ്ങൾ തേടേണ്ടത് എത്ര പ്രധാനമാണെന്നും അവർ തിരിച്ചറിഞ്ഞത് ഈ നിമിഷങ്ങളിലാണ്. 

Tags:    
News Summary - Priyanka Chopra finally reveals why she left Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.