കന്നഡയുടെ പ്രിയപ്പെട്ട റോക്കി ഭായ് യാഷ് തന്‍റെ ജന്മദിനത്തിൽ വീടിനു പുറത്ത് തടിച്ചുകൂടുന്ന ആരാധകരെ നേരിട്ട് കാണുന്നത് നിർത്തിയതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. 'ആപ് കി അദാലത്ത്' എന്ന പരിപാടിയിലാണ് താരം ആരാധകരുടെ അമിതാവേശം മൂലം തനിക്ക് അനുഭവപ്പെട്ട ഭയത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.
താൻ സിനിമയിൽ വളർന്നു വരുന്ന കാലത്ത് ആരാധകരുടെ സ്നേഹം വലിയ സന്തോഷം നൽകിയിരുന്നുവെന്നും, എന്നാൽ പിന്നീട് ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായെന്നും യാഷ് പറഞ്ഞു. ജന്മദിനമായ ജനുവരി 8-ന് ആരാധകരെ കാണുന്നത് ഒഴിവാക്കാനുള്ള കാരണം ഇത്തരം സംഭവങ്ങളാണ്. ആരാധകർ തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങളെ കാണാനായി സമയം കളയരുതെന്നും പകരം സ്വന്തം ജീവിതത്തിൽ എന്തെങ്കിലും വലുത് നേടാൻ ശ്രദ്ധിക്കണമെന്നുമാണ് യാഷ് അഭ്യർത്ഥിക്കുന്നത്.
കടുത്ത ആരാധന മൂലം ഒരു ആരാധകൻ ജീവനൊടുക്കിയ സംഭവം വലിയ വേദന ഉണ്ടാക്കിയെന്നും എന്നാൽ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ താൻ പ്രവർത്തിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും താരം വ്യക്തമാക്കി. ആരാധകർ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകണമെന്നും, താരങ്ങൾക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്ന ഇത്തരം പ്രവണതകൾ തികച്ചും തെറ്റാണെന്നുമാണ് യാഷിന്റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.