പത്ത് വർഷം കൊണ്ട് ഷാറൂഖിലുണ്ടായത് ആ ഒരു മാറ്റം മാത്രം; പ്രിയാമണി

ബോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെകാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് 'ജവാൻ'. കോളിവുഡ് സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ് ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. നയൻതാരയാണ് നായിക. തെന്നിന്ത്യൻ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നടി പ്രിയാമണിയും ജവാനിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇതിന് മുമ്പ് 'ചെന്നൈ എക്സ്പ്രസി'ൽ ഷാറൂഖ് ഖാനോടൊപ്പം അഭിനയിച്ചിരുന്നു.

പത്ത് വർഷം കൊണ്ടു നടന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രിയാമണി പറയുന്നത്. പഴയത് പോലെ തന്നെയാണ് പെരുമാറ്റമെന്നും അതിൽ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'കഴിഞ്ഞ 10 വർഷത്തിനിടെ ഷാറൂഖ് ഖാനിൽ ഒരു മാറ്റവുമില്ല. അന്നത്തെ പോലെയാണ് ഇന്നും. ഇപ്പോൾ അദ്ദേഹം കുറച്ചുകൂടി ചെറുപ്പമായിട്ടുണ്ട്. അന്ന് ഷാറൂഖ് ചെറുപ്പമായിരുന്നില്ല എന്നല്ല- ചിരിച്ച് കൊണ്ട് പ്രിയാമണി പറഞ്ഞു.

'ചെന്നൈ എക്സ്പ്രസ്' ചിത്രീകരിച്ചപ്പോൾ ഒരേ വേഷത്തിലായിരുന്നു ഞങ്ങൾ അഞ്ച് ആറ് ദിവസം കണ്ടിരുന്നത്. എന്നാൽ ഈ ചിത്രത്തിലൂടെ അദ്ദേഹത്തെ വ്യത്യസ്ത വേഷങ്ങളിൽ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ ലുക്ക് ശരിക്കും ഞെട്ടിച്ചു' - പ്രിയാമണി കൂട്ടിച്ചേർത്തു.

'ചെന്നൈ എക്സ്പ്രസി'ൽ ഒരു ഗാനരംഗത്തിലായിരുന്നു ഷാറൂഖ് ഖാനോടൊപ്പം പ്രിയാമണി എത്തിയത്. 2013 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

അറ്റ് ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബർ 7 നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നി ഭാഷകളിലായാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. പത്താന്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ഷാറൂഖ് ചിത്രം.1 000കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു.

Tags:    
News Summary - Priyamani Opens Up About Shah Rukh Khan's Change In Back 10 year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.