എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ താൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയാണ് നടി.
തമിഴ് വെബ് സീരീസായ ഗുഡ് വൈഫാണ് പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം. ജിയോ ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്ന ഗുഡ് വൈഫിൽ അഭിഭാഷകയുടെ വേഷത്തിലാണ് പ്രിയ എത്തുന്നത്. ആറ് എപ്പിസോഡുകളുള്ള സീരിസ് ജൂലൈ നാലിന് റിലീസാവും. ഇതിന് മുമ്പും അഭിഭാഷകയുടെ വേഷത്തിൽ പ്രിയാമണി പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ താൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പ്രിയാമണി. 'സിനിമകളിൽ പൊലീസുകാരിയുടെയോ സി.ബി.ഐ ഓഫിസറുടെയോ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഓഫറുകൾ വന്നുകൊണ്ടിരുന്നു. അത്തരം നിരവധി വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിനാൽ എനിക്ക് ഓണററി സി.ബി.ഐ അംഗത്വം ലഭിച്ചേക്കാം. അത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. ഈ വേഷങ്ങൾക്ക് എന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ ഒരു നടി എന്ന നിലയിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഒരേ പോലുള്ള വേഷങ്ങൾ വരുമ്പോൾ ഞാൻ അത് ചെയ്യുന്നില്ല പ്രിയാമണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.