'കൽ ഹോ നാ ഹോ' കാണുമ്പോഴും അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിരുന്നു -പ്രീതി സിന്റ

ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൽ ഹോ നാ ഹോ. 2003ൽ പുറത്തിറങ്ങിയ സിനിമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൽ ഹോ ന ഹോയിലെ അമനിലൂടെ ഷാരൂഖ് ഖാൻ പലപ്പോഴും ആഘോഷിക്കപ്പെടുമ്പോൾ ശക്തയും എന്നാൽ ദുർബലയുമായ നൈന കാതറിൻ കപൂർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രീതി സിന്റയുടെ പ്രകടനം ഇപ്പോഴും പ്രതീകാത്മകമായി തുടരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും അവരുടെ വേഷം പ്രേക്ഷകരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു. അടുത്തിടെ ചിത്രം വീണ്ടും റിലീസ് ചെയ്തതോടെ സിനിമയെക്കുറിച്ച് പ്രീതി സിന്റ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഓരോ തവണയും കൽ ഹോ ന ഹോ കാണുമ്പോൾ താൻ കരയാറുണ്ടെന്നാണ് ഒരു ആരാധകൻ നടിയോട് പറഞ്ഞത്. നിങ്ങൾ നൈന കാതറിൻ കപൂറിനെ അതിഗംഭീരമാക്കി. നിങ്ങളും ഞങ്ങളെ പോലെ ഈ സിനിമ കാണുമ്പോൾ കരയാറുണ്ടോ എന്നും ആരാധകൻ ചോദിച്ചു.

ആ സിനിമ ഇപ്പോൾ കാണുമ്പോഴും താൻ കരയാറുണ്ടെന്നായിരുന്നു നടി ഇതിന് നൽകിയ മറുപടി. ആ ചിത്രം ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമാണെന്നും കാണുമ്പോൾ മാത്രമല്ല, അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി. തന്റെ ആദ്യ കാമുകൻ ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു. അതുകൊണ്ട് ഈ ചിത്രം എന്നെ ആഴത്തിൽ സ്പർശിച്ചു. മിക്ക രം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴും എല്ലാ അഭിനേതാക്കളും കരഞ്ഞു. അമൻ എന്ന കഥാപാത്രത്തിന്റെ മരണരം​ഗം എല്ലാവരേയും കരയിപ്പിച്ചുവെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.

Tags:    
News Summary - Preity Zinta says she was actually crying during the shooting of Kal Ho Naa Ho

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.