നടിയും യൂട്യൂബറും എഴുത്തുകാരിയുമായ പ്രജക്ത കോലി വിവാഹിതയാവാകുന്നു. വൃഷാങ്ക് ഖനാലാണ് വരൻ. ഫെബ്രുവരി 25 ന് വിവാഹിതരാകാൻ പോകുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
നീണ്ട കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാവാൻ പോകുന്നത്. ബ്ലാക്ക്ബെറി മെസഞ്ചർ കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. ഗണപതി പൂജക്ക് സുഹൃത്തിന്റെ വീട്ടിൽ പോയപ്പോഴാണ് ഇരുവരും നേരിട്ട് കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
2023 ലാണ് വൃഷാങ്ക് പ്രജക്തയെ പ്രൊപ്പോസ് ചെയ്തത്. അന്ന് അണിയിച്ച മോതിരം കാണിച്ചുള്ള ചിത്രം പങ്കുവെച്ച് പ്രജക്ത ഈ സന്തോഷവാര്‍ത്ത സമൂഹ മാധ്യമത്തിൽ ആരാധകരെ അറിയിക്കുകയും ചെയ്തു.
നെറ്റ്ഫ്ലിക്സിന്റെ 'മിസ്മാച്ച്ഡ്' എന്ന സീരീസിലൂടെയാണ് പ്രജക്ത പ്രശസ്തയാകുന്നത്. ഡിംപിൾ അഹൂജ എന്ന കഥാപാത്രത്തിലൂടെ പ്രജക്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ജനുവരിയിൽ 'ടൂ ഗുഡ് ടു ബി ട്രൂ' എന്ന നോവൽ പ്രജക്ത പുറത്തിറക്കിയിരുന്നു. ഹാര്‍പ്പര്‍ ഫിക്ഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഒന്നര ലക്ഷം കോപ്പികളാണ് വിറ്റുപോയത്.
2015-ല്‍ 'മോസ്റ്റ്‌ലി സെയ്ന്‍' എന്ന പേരില്‍ പ്രജക്ത യുട്യൂബ് അക്കൗണ്ട് തുടങ്ങിയത്. നിലവില്‍ 7.22 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിനുള്ളത്. ഇതേ പേരില്‍ ഇന്‍സ്റ്റഗ്രാമിലും സജീവമായ പ്രജക്തയുടെ ഫോളോവേഴ്‌സ് 8.4 മില്ല്യണ്‍ ആളുകളാണ്.
വരുണ്‍ ധവാന്‍, കിയാര അദ്വാനി, അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിലും പ്രജക്ത അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.