കർണാടകയിലെ ബാഹുബലി! ഇത് രാം ചരണോ ഡേവിഡ് വാർണറോ, വിമർശനവുമായി ആരാധകർ

ഭാഷാ വ്യത്യാസമില്ലാതെ സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് ബാഹുബലി. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി വൻ വിജയമായിരുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമെത്തിയത്.

ബാഹുബലി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പ്രഭാസിന്റെ കഥാപത്രം ചർച്ചയാണ്. ചിത്രത്തിനോടുളള ആദര സൂചകമായി ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയം ബാഹുബലിയായുളള പ്രഭാസിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിരുന്നു. ഇത് വൈറലായിരുന്നു.

ഇപ്പോഴിതാ കർണാടകത്തിലെ മ്യൂസിയത്തിൽ സ്ഥാപിച്ച മറ്റൊരു ബാഹുബലി പ്രതിമ ചർച്ചയാവുകയാണ്. പ്രഭാസുമായി യാതൊരു സാമ്യവുമില്ലെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. പ്രതിമയുടെ ചിത്രം വൈറലായതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 'ഇത് പ്രഭാസ് ആണോ‍‍? രാം ചരണിനെ പോലെയുണ്ട്' എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ  ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ രൂപസാദ്യശ്യത്തെ കുറിച്ചും ട്വീറ്റുകൾ വരുന്നുണ്ട്.

കൂടാതെ,  ബാഹുബലി പ്രതിമക്കെതിരെ ചിത്രത്തിന്റെ നിർമാതാവ് ഷോബു യാർലഗദ്ദ രംഗത്തെത്തിയിട്ടുണ്ട്. പ്രതിമയെ കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ഇത് ഒഴിവാക്കാനുള്ള നടപടികൾ വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും നിർമാതാവ് ട്വീറ്റ് ചെയ്തു

അതേസമയം, വിമർശനം കനക്കുമ്പോഴും കർണാടകയുടെ നടപടിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ വരുന്നുണ്ട്. തെലുങ്ക് താരത്തിന്റെ പ്രതിമ കർണാടകയിൽ സ്ഥാപിച്ചതിൽ സന്തോഷമുണ്ട്. അനുമതി ആവശ്യമില്ല. അവരുടെ സ്നേഹത്തിൽ സന്തോഷിക്കൂ." എന്നാണ് ഒരു ആരാധകന്‍ ട്വിറ്ററിൽ( എക്സിൽ) കുറിച്ചത്.


Tags:    
News Summary - Prabhas statue in Mysore grabs attention: Baahubali producer threatens action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.