44ാം വയസിൽ മദ്യപാനം അവസാനിപ്പിച്ചതിനെ കുറിച്ച് നടി പൂജ ഭട്ട്. മദ്യപാനം നിർത്തണമെന്ന് സ്വയം തോന്നിയെന്നും തുടർന്ന് ആ ശീലം ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും താരം പറഞ്ഞു. ഒരു റിയാലിറ്റി ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'തനിക്ക് മദ്യപിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. ആ ദുശീലം തിരിച്ചറിഞ്ഞ് സ്വമേധയാൽ അവസാനിപ്പിക്കുകയായിരുന്നു. പുരുഷന്മാരെ പോലെ മദ്യപാനത്തെ കുറിച്ച് തുറന്ന് സംസാരിക്കാൻ സ്ത്രീകൾക്ക് കഴിയില്ല. കാരണം ഇന്നത്തെ സമൂഹം പുരുഷന്മാർക്ക് മദ്യപാനിയായതിനെ കുറിച്ചും അതിൽ നിന്ന് മുക്തി നേടിയതിനെ കുറിച്ചും തുറന്ന് സംസാരിക്കാൻ ലൈസൻസ് നൽകിയിട്ടുണ്ട്. പൊതുവെ സ്ത്രീകൾ പരസ്യമായി മദ്യപിക്കാറില്ല. അതിനാൽ നിർത്തിയതിനെ കുറിച്ച് തുറന്ന് പറയാറുമില്ല- പൂജ ഭട്ട് പറഞ്ഞു.
ഞാൻ പരസ്യമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നു. അതിനാൽ ആ ശീലം സ്വയം ഉപേക്ഷിത് എന്തിന് രഹസ്യമാക്കി വെക്കണം. ആളുകൾ എന്നെ മദ്യപാനിയെന്ന് വിളിച്ചിരുന്നു. എന്നാൽ ഇപ്പോൾ മദ്യപിക്കാറില്ലെന്ന് പറഞ്ഞു'- നടി കൂട്ടിച്ചേർത്തു.
ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മൂത്ത സഹോദരിയാണ് പൂജ ഭട്ട്. പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ഡാഡി' എന്ന ടെലിഫിലിമിലൂടെ 17ാം വയസിലാണ് അഭിനയരംഗത്ത് ചുവടുവെക്കുന്നത്.അഭിനേത്രി എന്നതിൽ ഉപരി സംവിധായിക കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.