തന്റെ സംസാരശേഷി തിരിച്ചു കിട്ടാൻ കാരണം നാഗചൈതന്യയുടെ ചിത്രമായ 'തഡാഖാ'ണെന്ന് ഹൈദരാബാദിലെ ഒരു പൊലീസ് കോൺസ്റ്റബിൾ. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'കസ്റ്റഡി'യുടെ പ്രചരണത്തിന്റ ഭാഗമായി ഹൈദരാബാദിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സംവദിച്ചിരുന്നു. ഈ പരിപാടിയിലാണ് 'തഡാഖ' പ്രചോദനമായതിനെ കുറിച്ച് പറഞ്ഞത്. പൊലീസ് കോൺസ്റ്റബിളിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
'2013 -ൽ പുറത്ത് ഇറങ്ങിയ 'തഡാഖ' എന്ന ചിത്രം വലിയ ഇഷ്ടമാണ്. ചിത്രത്തിൽ സുനിൽ എന്ന കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ വില്ലന്മാർ അടിക്കുന്ന രംഗമുണ്ട്. അതോടെയാണ് ഉള്ളിലുള്ള പേടി മാറുന്നത്. ഈ ഭാഗമാണ് ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് -പൊലീസ് കോൺസ്റ്റബിൾ പറഞ്ഞു.
ഒരു വർഷം മുമ്പുണ്ടായ ഒരു അപകടത്തിൽ തലക്ക് പരിക്കേറ്റിരുന്നു. ഇത് എന്റെ സംസാരശേഷിയെ ബാധിച്ചു. എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ചിത്രം പ്രചോദനമായി. ഇപ്പോൾ കുറച്ച് സംസാരിക്കാൻ കഴിയുന്നുണ്ട്. ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ എല്ലാ ക്രെഡിറ്റും ചിത്രത്തിനാണ്. അതിനാൽ ഇത്തരത്തിലൊരു ചിത്രം ഒരുക്കിയതിന് അണിയറപ്രവർത്തകർക്ക് നന്ദി പറയുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.