ബോളിവുഡ് താരം കങ്കണയെ തല്ലാൻ ആഗ്രഹിക്കുന്നതായി പാകിസ്താൻ താരം നൗഷീൻ ഷാ. പാകിസ്താനെ കുറിച്ച് കങ്കണക്ക് അറിവില്ലെന്നും വിവാദങ്ങളിലും തന്റെ മുൻ കാമുകന്മാരിലും ശ്രദ്ധിച്ചാൽ മതിയെന്നും നൗഷീൻ 'ഹാദ് കർ ദി വിത്ത് മോമിൻ സാഖിബ്' എന്ന ചാറ്റ് ഷോയിൽ പറഞ്ഞു.
ബോളിവുഡ് താരങ്ങളെ ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയോടുള്ള വിയോജിപ്പ് തുറന്ന് പറഞ്ഞത്. 'കങ്കണയെ ഞാൻ തല്ലാൻ ആഗ്രഹിക്കുന്നു. പാകിസ്താനെ കുറിച്ചും ഞങ്ങളുടെ പട്ടാളക്കാരെ കുറിച്ചും അവർക്ക് എന്ത് അറിയാം. ഞങ്ങളുടെ രാജ്യത്തെ കുറിച്ച് യാതൊരു അറിവുമില്ല. എന്നിട്ടും ഞങ്ങളുടെ ആർമിയെ കുറിച്ച് മോശമായി സംസാരിക്കുന്നു. ഈ കാണിക്കുന്ന കങ്കണയുടെ ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.
ഞങ്ങളുടെ രാജ്യത്തെ കുറിച്ച് യാതൊരു അറിവുമില്ലെങ്കലും അവർ സംസാരിക്കുന്നു. മറ്റുള്ളവരുടെ രാജ്യത്തെ കുറിച്ച് സംസാരിക്കാതെ സ്വന്തം രാജ്യത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കൂ. അല്ലെങ്കിൽ വിവാദങ്ങളിലും പഴയ കാമുകന്മാരേയും ശ്രദ്ധിച്ചാൽ മതി.
പാകിസ്താനിൽ ആളുകൾ മോശമായി പെരുമാറുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? പാകിസ്താൻ സൈന്യത്തെക്കുറിച്ചും ഞങ്ങളുടെ ഏജൻസികളെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം? നമ്മൾ സാധാരണക്കാർക്ക് അറിയാത്ത പല ഏജൻസികളും നാട്ടിലുണ്ട്, അവർ ഈ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെക്കുന്നില്ല. അവ രഹസ്യങ്ങളാണ്' നൗഷീൻ അഭിമുഖത്തിൽ പറഞ്ഞു. പാക് താരത്തിന്റെ വാക്കുകൾ വലിയ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.