പാകിസ്താനി താരം ഫവാദ് ഖാന്റെ ബോളിവുഡ് ചിത്രം 'അബിർ ഗുലാൽ' വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. തുടക്കം മുതൽ തന്നെ ചിലർ ഫവാദിന്റെ ചിത്രത്തെ എതിർത്തിരുന്നുവെങ്കിലും, അടുത്തിടെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം എതിർപ്പ് ശക്തമായി. ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കില്ലെന്നാണ് വിവരം. ചിത്രത്തിലെ പാട്ടുകളും യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഈ ബോളിവുഡ് ചിത്രത്തിന് ഫവാദിന് എത്ര പ്രതിഫലം ലഭിച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
സിയാസത്ത് റിപ്പോർട്ട് അമുസരിച്ച് പാകിസ്താനിൽ ഒരു ടെലിവിഷൻ എപ്പിസോഡിന് 15–20 ലക്ഷം രൂപയും ഓരോ ചിത്രത്തിനും രണ്ട് കോടി രൂപ വരെയും പ്രതിഫലം വാങ്ങുന്ന ഫവാദിന്, തന്റെ ഇന്ത്യൻ സിനിമക്ക് വളരെ വലിയ പ്രതിഫലം ലഭിച്ചിട്ടുണ്ട്. അബിർ ഗുലാലിന് അഞ്ച് മുതൽ 10 കോടി രൂപ വരെ പ്രതിഫലം ലഭിച്ചതായിയാണ് റിപ്പോർട്ട്.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവായിരുന്നു അബിർ ഗുലാൽ. ഖൂബ്‌സുരത് (2014), കപൂർ & സൺസ് (2016), ഏ ദിൽ ഹേ മുഷ്കിൽ (2016) എന്നിവയുൾപ്പെടെ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ താരം മുമ്പ് അഭിനയിച്ചിരുന്നു. എന്നാൽ പുതിയ ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ എത്തില്ലെന്ന് ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.