ഒരാൾ ക്രിക്കറ്റിലെ സൂപ്പർ താരം, മറ്റൊരാൾ ബോളിവുഡിന്‍റെ താരത്തിളക്കവും. വിരുഷ്ക എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിരാട്-അനുഷ്ക താര ദമ്പതികൾക്ക് ആരാധകരും ഏറെയാണ്. ഇവരെക്കുറിച്ചുള്ള രസകരമായ ഓർമ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. മാഷബിൾ ഇന്ത്യയുടെ യൂറ്റൂബ് ചാനലിൽ ദ ബോംബെ ജേണി എന്ന പരിപാടിയിൽ സംവദിക്കവെയാണ് കോലിയെയും അനുഷ്കയെയും ന്യൂസിലന്‍റിലെ കഫേയിൽ നിന്നും പുറത്താക്കിയ വിവരം ജെമീമ പങ്കുവച്ചത്.
തന്‍റെ ടീം മേറ്റായിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും താനും കോലിക്കും അനുഷ്കയ്ക്കുമൊപ്പം ന്യൂസിലന്‍റിലെ ഒരു കഫേയിൽ ഒരുമിച്ചുണ്ടായിരുന്നപ്പോളായിരുന്നു സംഭവം. ക്രിക്കറ്റിനെ കുറിച്ച് ആരംഭിച്ച സംഭാഷണം പിന്നീട് രസകരമായി നീണ്ടു പോവുകയായിരുന്നു. സംസാരം മണിക്കൂറുകളോളം നീണ്ടതോടെ കഫെ ജീവനക്കാർ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ ജീവിതം ആരംഭിച്ചതിനു ശേഷം കോലിയും അനുഷ്കയും ജീവിതത്തിന്‍റെ സ്വകാര്യത സംരക്ഷിക്കാനാണ് ന്യൂസിലന്‍റിലേക്ക് മാറി താമസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.