ഹൃത്വിക് റോഷനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് 70 കാരി, വിവാഹം കഴിക്കുമായിരുന്നു.. പക്ഷെ! നടന്റെ മറുപടി

ന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. പ്രായവ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഹൃത്വിക്കിനോട് തന്റെ ആരാധന വെളിപ്പെടുത്തുന്ന 70 കാരിയുടെ ഒരു രസകരമായ വിഡിയോയാണ്. ഒരു പൊതുപരിപാടിയിൽ ജനങ്ങളെ സാക്ഷിയാക്കിയാണ് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.  

' ഞാൻ താങ്കളുടെ ഏറ്റവും വലിയ ആരാധികയാണ്. ഒരുപാട് ഇഷ്ടമാണ്. എന്നാൽ നിങ്ങളുടെ പ്രണയത്തിൽ ഞാൻ മുറിവേറ്റിരിക്കുകയാണ്. എന്തുചെയ്യാനാണ്, നിങ്ങളെക്കാൾ വളരെ മുമ്പ് ഞാൻ ജനിച്ചുപോയി. അല്ലായിരുന്നെങ്കിൽ വിവാഹം കഴിക്കുമായിരുന്നു'- ആരാധിക പറഞ്ഞു.

ഇതിന്  സിഗിൾ ആണോ എന്നായിരുന്നു നടന്റെ മറുപടി. അല്ല എന്ന് ആരാധിക പറഞ്ഞതോടെ. 'ഇവിടെ പ്രായമല്ല പ്രശ്നമെന്നും  ഞാൻ പോലും സിഗിളായിരുന്നു'   എന്നാണ് നടൻ ഉത്തരം നൽകിയത്.  ഇവരുടെ രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കൈയടികളോടെയാണ് വേദിയിലുള്ളവർ ഇവരുടെ സംഭാഷണം കേട്ടത്.  ഹൃത്വിക്കിന്റെ തന്നെ  സൂപ്പർ ഹിറ്റ് ഗാനമായ 'കഹോന പ്യാർ ഹേ' ആലപിച്ചതിന് ശേഷമാണ് ആരാധിക വേദി വിട്ടത്. 

Tags:    
News Summary - Older woman Fan proposing Hrithik Roshan his quik reply went Viral On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.