ജൂനിയർ എൻ.ടി.ആറിന്റെ 'എൻ.ടി.ആർ 30'; ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ

 ജൂനിയർ എൻടിആറിന്റെ NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ദേവര' എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്.

ദൈവം എന്ന അർഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് തിയറ്ററുകളിൽ എത്തുന്നത്.ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്കു ചിത്രമാണിത്.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

Tags:    
News Summary - NTR 30 is officially titled Devara; first look poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.