'ഇനി കുടുംബമായി ജീവിക്കണം'; നടി അശ്വതി ബാബു വിവാഹിതയായി; വരൻ സുഹൃത്ത് നൗഫൽ

കൊച്ചി: ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നെന്നുമുള്ള വെളിപ്പെടുത്തലിലൂടെ ശ്രദ്ധ നേടിയ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി രജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസുകാരനായ നൗഫൽ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം കൊച്ചിയിൽ പിടിയിലായിരുന്നു.

കാമുകനൊപ്പം പതിനാറാം വയസ്സിൽ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെടുകയും പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ഉൾപ്പെടുകയുമായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്തെന്നും മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു. ദുബൈയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്.

ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്ന് അശ്വതി പറഞ്ഞിരുന്നു. കുടുംബമായി ജീവിക്കണമെന്ന ആഗ്രഹവും നടി പങ്കുവെച്ചിരുന്നു. 

Tags:    
News Summary - 'Now we have to live as a family'; Actress Ashwati Babu married Noufal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.