കിളിമഞ്ചാരോ പർവ്വതം കീഴടക്കി മലയാളികളുടെ പ്രിയ നടി; ചിത്രം വൈറൽ

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറിയ നടിയാണ് നിവേദ തോമസ്. പിന്നീടിവർ തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്​ നിവേദ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പോസ്​റ്റ്​ ചെയ്​ത ഒരു ചിത്രം വൈറലായി. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമാണ് നിവേദ ആരാധകരുമായി പങ്കുവെച്ചത്. കൊടുമുടിക്ക് മുകളിൽ ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രവും ഇവർ പോസ്റ്റ് ചെയ്​തിട്ടുണ്ട്​.

വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളി മഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് ഇത്. 'തിളങ്ങുന്ന മലനിര' എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. ഉഹ്‌റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 5,895 മീറ്ററാണ് ഇവിടത്തെ ഉയരം. അവിടെ നിന്നുമുള്ള ചിത്രമാണ് നിവേദ പോസ്റ്റ് ചെയ്തത്.

മലയാളത്തിലെ 'വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന്' മികച്ച ബാലതാരത്തിനുളള സംസ്ഥാന സർക്കാരിന്റെ അവാർഡ് നിവേദക്ക്​ ലഭിച്ചിട്ടുണ്ട്​. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ 'റോമൻസ്' ചിത്രത്തിൽ നായികയായി.


തുടർന്ന് തമിഴിലേക്ക് നിവേദ ശ്രദ്ധ ചെലുത്തി. ജില്ലയിൽ വിജയ്‌യുടെ അനിയത്തിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽനിന്ന്​ തെലുങ്കിലേക്കെത്തിയ നിവേദയുടെ ആദ്യ ചിത്രം ജെന്റിൽമാൻ ആയിരുന്നു. അതിലെ അഭിനയത്തിന് മികച്ച പുതുമുഖ നായികയ്ക്കുളള സൈമ അവാർഡ് ലഭിച്ചു. ഇപ്പോൾ പത്തിലധികം ചിത്രങ്ങൾ പൂർത്തിയാക്കി തെലുങ്കിൽ സജീവമാണ്​ താരം.





 


Tags:    
News Summary - nivetha thomas at mount kilimanjaro, shares photo with indian flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.