'ഞാന്‍ ഒരിക്കൽ താമസിച്ച വീടിന്‍റെ അത്രയും വലിപ്പം ബാത്ത്റൂമിനുണ്ട്'; മുംബൈയിലെ പുതിയ വീടിനെക്കുറിച്ച് നടൻ നവാസുദ്ദീന്‍ സിദ്ദീഖി

ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി രാജ്യത്തെ മികച്ച നടന്മാരിലൊരാളായി പേരെടുത്ത നവാസുദ്ദീന്‍ സിദ്ദീഖിയുടെ അഭിനയയാത്ര വളരെ അസാധാരണമാണ്. ഗാങ്‌സ് ഓഫ് വാസിപൂർ സിനിമകളിലെയും സേക്രഡ് ഗെയിംസ് വെബ് സീരീസുകളിലെയും അഭിനയത്തിന് നിരവധി നിരൂപക പ്രശംസ നേടിയ സിദ്ദീഖി ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടന്‍മാരിലൊരാളാണ്. 2020-ൽ പുറത്തിറങ്ങിയ 'സീരിയസ് മെൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് സിദ്ദിഖിക്ക് ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച നടനുള്ള നാമനിർദ്ദേശം വരെ ലഭിച്ചിരുന്നു.

അടുത്തിടെയാണ് മുംബൈയിൽ പണികഴിപ്പിച്ച തന്‍റെ ബംഗ്ലാവിലേക്ക് നടൻ താമസം മാറിയത്. പുതിയ വീടിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി താരം പങ്കുവെച്ചിട്ടുണ്ട്.


തന്‍റെ പുതിയ വീടിന്‍റെ ബാത്ത്‌റൂം പണ്ട് താമസിച്ചിരുന്ന വീടിന്റെ അത്രയും വലിപ്പമുണ്ടെന്നാണ് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞത്. തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ നാല് ജൂനിയർ ആർട്ടിസ്റ്റുകളുമായി മുറി പങ്കിട്ട അനുഭവത്തെക്കുറിച്ചും സിദ്ദീഖി അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. വളരെ ചെറിയ മുറിയിൽ തറയിലാണ് തങ്ങൾ കിടന്നിരുന്നതെന്നും വാതിൽ തുറന്നാൽ അത് ആരുടെയെങ്കിലും കാലിലാണ് തട്ടുകയെന്നും സിദ്ദീഖി കൂട്ടിച്ചേർത്തു. 2005 മുതലാണ് സിദ്ദീഖി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയത്.

ഹീറോപന്തി 2 , ബോലെ ചുഡിയൻ എന്നീ ചിത്രങ്ങളാണ് ഇനി താരത്തിന്‍റെ റീലിസ് ചെയ്യാനുള്ള സിനിമകൾ. നോ മാൻസ് ലാൻഡ് , ജോഗിര സര രാ രാ എന്നീ രണ്ട് പ്രോജക്ടുകളിൽ ഇപ്പോൾ അദ്ദേഹം അഭിനയിക്കുന്നത്.

Tags:    
News Summary - Nawazuddin Siddiqui On His New Mumbai Home: "Bathroom Is As Big As House I Once Lived In"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.