സന്യാസിമാർ തങ്ങളുടെ അന്തരികാവയങ്ങൾ പുറത്ത് എടുത്ത് ക്ലീൻ ചെയ്തുവെക്കുമെന്ന് നവ്യ നായർ ഒരു ഷോയിൽ പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവും ട്രോളുകളും ഉയർന്നിരുന്നു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും വിമർശനങ്ങളും നടിക്ക് നേരിടേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ തന്നെ ട്രോളിയ ആരാധകന് അതേനാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് നവ്യ. ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു മറുപടി.
അവധി ആഘോഷിക്കാനായി നവ്യയും കുടുംബവും ഗ്രീസിലെത്തിയിരുന്നു. അവിടെ ഒരു തടാകത്തിൽ മുന്നിൽ നിന്ന് താരം ലൈവിൽ എത്തിയിരുന്നു. ലൈവിൽ സംസാരിക്കുന്നതിനിടെയാണ് 'ചേച്ചി കിഡ്‌നി ആ വെള്ളത്തില്‍ കഴുകി എടുക്കാമോ' എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ ഇതിന് അൽപം പോലും ആലോചിക്കാതെ താരം മറുപടി നൽകുകയായിരുന്നു. 'ഞാന്‍ ഇന്നലെ കിഡ്‌നി കഴുകി ശരിയായി തിരിച്ച് വച്ചു. ഇനി ഇപ്പോൾ കഴുകുന്നില്ല. ഇന്നലെ ഞങ്ങള്‍ സെയ്‌ലിംഗിന് ഒക്കെ പോയപ്പോള്‍ കിഡ്‌നി കഴുകി' എന്നാണ് തമാശയിൽ പ്രതികരിച്ചത്. നവ്യയുടെ വിഡിയോ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.