നാഗാർജുന എക്സിൽ പങ്കുവെച്ച ചിത്രം
ഹൈദരാബാദ്: മകൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹത്തിന്‍റെ മനോഹര നിമിഷങ്ങൾ പങ്കുവെച്ച് നാഗാർജുന അക്കിനേനി. വിവാഹ ചിത്രങ്ങൾക്കൊപ്പം സന്തോഷവും പങ്കുവെക്കുന്ന നാഗാർജുന, ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും എക്സിൽ കുറിച്ചു.
“ശോഭിതയും ചായും ഒരുമിച്ച് ഈ മനോഹര അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. പ്രിയപ്പെട്ട ചായ്ക്ക് അഭിനന്ദനങ്ങൾ, ഞങ്ങളുടെ ജീവിതത്തിൽ ഇതിനകം വളരെ സന്തോഷം കൊണ്ടുവന്ന പ്രിയപ്പെട്ട ശോഭിതക്ക് കുടുംബത്തിലേക്ക് സ്വാഗതം” -നാഗാർജുന എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലായിരുന്നു നാഗ ചൈതന്യ- ശോഭിത വിവാഹം. ചിരഞ്ജീവി, രാംചരൺ, നയൻതാര, ജൂനിയർ എൻടിആർ, അല്ലു അർജുൻ തുടങ്ങി പ്രമുഖ സിനിമാ താരങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹ നിശ്ചയം.
നാഗ ചൈതന്യ ശോഭിത ധുലിപാലയുമായി വിവാഹം നിശ്ചയിച്ചതിനു പിന്നാലെ, അനുജൻ അഖിൽ അക്കിനേനി സൈനബ് റാവദ്ജിയുമായും വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഒരേദിവസം വിവാഹിതരാകുമെന്ന അഭ്യൂഹവും ശക്തമായി. എന്നാൽ അഖിൽ - സൈനബ് വിവാഹം അടുത്ത വർഷം മാത്രമേ ഉണ്ടാകൂ എന്ന് നാഗാർജുന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.