വിവാഹമോചനം ആലോചിച്ച് എടുത്ത തീരുമാനം, കുടുംബം തകരുമ്പോഴുണ്ടാകുന്ന വേദന എനിക്ക് അറിയാം; നാഗചൈതന്യ

നടി സാമന്തയുമായുള്ള വിവാഹ മോചനം ഒറ്റ രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്ന് നടൻ നാഗചൈതന്യ. ഇരുവരും നല്ലതുപോലെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും തങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു.

'ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ വഴികൾ തെരഞ്ഞെടുത്തു. പരസ്പരം ബഹുമാനിച്ച്, സ്വന്തം നിലക്ക് മുന്നോട്ട് പോകുന്നു. ഇക്കാര്യത്തിൽ ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് നൽകേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല.പ്രേക്ഷകരും മാധ്യമങ്ങളും അതു മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കന്നത്. ഇക്കാര്യത്തിൽ ഞങ്ങളുടെ സ്വകാര്യത മാനിക്കണം. നിർഭാഗ്യവശാൽ ഇക്കാര്യം ഗോസിപ്പിനും വിനോദത്തിനുമായി ഉപയോഗിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബാധിക്കുന്ന ഒരു വിഷയമായിരുന്നു. ഒരു തകർന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. കുടുംബം തകർന്നാൽ അത് എത്രമാത്രം ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം. വിവാഹമോചനം ഒരുദിവസം കൊണ്ടെടുത്ത തീരുമാനമല്ല. ഈ തിരുമാനം എടുക്കുന്നതിനു മുൻപ് ആയിരം തവണ ചിന്തിച്ചു. ഒടുവിൽ ഇത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്'- നാഗചൈതന്യ പറഞ്ഞു.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021ൽ ഇരുവരും വേർപിരിഞ്ഞു.

Tags:    
News Summary - Naga Chaitanya BREAKS Silence On Samantha Ruth Prabhu Divorce: 'She Has Moved On; I Feel Bad It Happened'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.