കലക്ക് മേലുള്ള സെന്‍സര്‍ഷിപ്പിനെതിരെ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിർമാതാക്കള്‍ വഴങ്ങിയ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.
വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനും സാഹിത്യനിരൂപകനും ചരിത്രകാരനുമായ ഹെന്റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ വാക്കുകളാണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. 'നീതിയെ കൊലചെയ്യുന്നതിന് സമാനമാണ് കലയെ സെൻസർ ചെയ്യുന്നത്' എന്നാണ് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് മുരളി ഗോപിയുടെ പോസ്റ്റിനെ അനുകൂലിച്ച് ലൈക്കും കമന്റും ചെയ്തത്. ഫേസ്ബുക്കിന്റെ കവർ ഫോട്ടോയും ഇതേ പോസ്റ്റാണ്.
‘ജെ.എസ്.കെ’ സിനിമയുടെ സബ് ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി ചേർത്ത് പ്രശ്നപരിഹാരത്തിന് തീരുമാനം. സെൻസർ ബോർഡ് അവസാനം നിർദേശിച്ച പ്രകാരം വി. ജാനകി എന്നാക്കാൻ നിർമാതാക്കൾ ഹൈകോടതിയിൽ സമ്മതിക്കുകയായിരുന്നു. കോടതിരംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. ബുധനാഴ്ച ഹരജി പരിഗണിക്കവേ, ജാനകി എന്ന പേരിന്റെ ആദ്യമോ അവസാനമോ വിദ്യാധരൻ എന്ന പേരിന്റെ ചുരുക്കെഴുത്തായ ‘വി’ ചേർക്കണമെന്നും കോടതി രംഗങ്ങളിൽ പേര് നിശ്ശബ്ദമാക്കണമെന്നുമുള്ള നിർദേശങ്ങൾ സെൻസർ ബോർഡ് മുന്നോട്ടുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.