'നമസ്കാരം, ഞാൻ മോഹൻലാൽ...'; ആകാശവാണി വാർഷികത്തിൽ ഓര്‍മകള്‍ പങ്കുവെച്ച് താരം

ആകാശവാണിയുടെ 70ാം വാർഷികത്തിൽ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ മോഹൻലാൽ. വെള്ളിയാഴ്ച തിരുവന്തപുരം ആകാശവാണി നിലയത്തിലാണ് മോഹൻലാൽ റെക്കോർഡിങ്ങിന് എത്തിയത്. ടി.വിയും ഇന്‍റർനെറ്റും സജീവമാകുന്നതിന് മുമ്പുള്ള തങ്ങളുടെ തലമുറയിലെ ഏറ്റവും വലിയ വിനോദോപാധി ആകാശവാണിയായിരുന്നു എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങിയത്.

അന്നത്തെ വിനോദോപാധി ആകാശവാണി മാത്രമായിരുന്നു എന്നും നടൻ പറഞ്ഞു. തന്‍റെ ചെറുപ്പകാലത്തെ ആകാശവാണി പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉദയഗീതം, ബാലലോകം, റേഡിയോ അമ്മാവൻ എന്നിങ്ങനെയുള്ള പരിപാടികളാണ് ആകാശവാണി ഓർമകളിൽ പ്രധാനപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ബാലലോകം പരിപാടിയിൽ കുട്ടികളുമായി സംവദിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും താരം ഓർത്തു.

കുട്ടിക്കാലം മുതൽ ആകാശവാണി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലയം മുന്നിട്ടു രൂപീകരിച്ച റേഡിയോ ക്ലബിൽ മോഹൻലാൽ അംഗമായിരുന്നു. ഇഷ്ടഗാനപരിപാടിയിലേക്കായി പ്രിയപ്പെട്ട പത്ത് ഗാനങ്ങളും മോഹൻലാൽ പങ്കുവെച്ചു. 

Tags:    
News Summary - Mohanlal shares memories on All India Radio anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.